ETV Bharat / bharat

വ്യാജ പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്‍റ് നടത്തിയ രണ്ട് പേർ അറസ്റ്റിൽ

പ്രതികൾ വ്യാജമായി റിക്രൂട്ട് ചെയ്തവരിൽ ഒരാൾ ഡ്യൂട്ടിയിൽ പ്രവേശിക്കാനായി ജില്ലാ പൊലീസ് ഓഫീസിൽ എത്തിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്

fake police recruitment case  Karnataka police arrest two  police constable physical fitness test  വ്യാജ പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്‍റ്  കർണാടക പൊലീസ്
വ്യാജ പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്‍റ് നടത്തിയ രണ്ട് പേർ അറസ്റ്റിൽ
author img

By

Published : Mar 1, 2021, 4:48 PM IST

ബെംഗളൂരു: വ്യാജ പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്‍റ് നടത്തിയ രണ്ട് പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. കള്ളിഗുഡി സ്വദേശി ലക്ഷ്‌മണ വെങ്കണ്ണ ഹോസ്‌കോട്ടെ (27), ഘട്ടപ്രഭ സ്വദേശി സച്ചിൻ ഗുഗാരി (21) എന്നിവരാണ് പൊലീസ് പിടിയിലായത്. പ്രതികൾ വ്യാജമായി റിക്രൂട്ട് ചെയ്ത ലക്ഷ്‌മൺ എന്നയാള്‍ ഡ്യൂട്ടിയിൽ പ്രവേശിക്കാനായി ജില്ലാ പൊലീസ് ഓഫീസിൽ എത്തിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്.

ലക്ഷ്‌മണിന്‍റെ കയ്യിലുണ്ടായിരുന്ന ശാരീരികക്ഷമതാ പരിശോധനയുടെ പേപ്പറുകൾ പൊരുത്തപ്പെടാതെ വന്നതോടെയാണ് വ്യാജ റിക്രൂട്ട്മെന്‍റ് നടന്നതായി അറിയുന്നത്. തുടർന്ന് ഇപ്പോൾ അറസ്റ്റിലായ രണ്ട് പേരടക്കം ആനന്ദ് ജോഗി എന്ന ആളെക്കൂടി ഈ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ആനന്ദ് ജോഗിക്കായുള്ള തെരച്ചിൽ നടക്കുന്നതായും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.