ഗുണ്ടൂര്‍ : വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ട അമ്മയുടെ സുഹൃത്തിന്‍റെ ജനനേന്ദ്രിയം മുറിച്ച മകളേയും ആണ്‍ സുഹൃത്തിനേയും തെനാലി (രണ്ട്) പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയായിരുന്നു സംഭവം. ജ്യോതിര്‍മയിയും സുഹൃത്ത് മണികണ്ഠനുമാണ് പിടിയിലായത്. ഇരുവരേയും പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
Also Read: അമ്മയുമായി അവിഹിതബന്ധം: മകള്‍ യുവാവിന്‍റെ ജനനേന്ദ്രിയം ഛേദിച്ചു
അമ്മയുടെ പുരുഷ സുഹൃത്ത് ഗുണ്ടൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ചയാണ് ഒരുമിച്ച് മദ്യം കഴിക്കുകയായിരുന്ന അമ്മയേയും ആണ്‍സുഹൃത്തിനേയും മകളായ ജോതിര്‍മയി കണ്ടത്. ഇരുവരോടും തര്‍ക്കിച്ച ഇവര്‍ സുഹൃത്തിന്‍റെ സഹായത്തോടെ അമ്മയുടെ ആണ്‍ സുഹൃത്തിനെ ആക്രമിക്കുകയായിരുന്നു.