ETV Bharat / bharat

റഷ്യയിലും യുക്രൈനിലും ട്വിറ്ററിലെ പരസ്യങ്ങള്‍ നീക്കി കമ്പനി - റഷ്യ യുക്രൈന്‍ ട്വിറ്റര്‍ പരസ്യം

യുക്രൈനിലെ സംഘർഷം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ട്വിറ്റര്‍

twitter suspends ads in russia ukraine  russia ukraine twitter  russia ukraine war  russia ukraine conflict  russia ukraine crisis  റഷ്യ യുക്രൈന്‍ യുദ്ധം  റഷ്യ യുക്രൈന്‍ സംഘര്‍ഷം  റഷ്യ യുക്രൈന്‍ ട്വിറ്റര്‍ പരസ്യം  ട്വിറ്റര്‍ പരസ്യം നിര്‍ത്തിവച്ചു
റഷ്യയിലും യുക്രൈനിലും ട്വിറ്ററിലെ പരസ്യങ്ങള്‍ നീക്കി കമ്പനി
author img

By

Published : Feb 26, 2022, 11:19 AM IST

ന്യൂഡല്‍ഹി : യുക്രൈനിലെ റഷ്യൻ സൈനിക നടപടി മൂന്നാം ദിവസത്തിലായിരിക്കെ ഇരുരാജ്യങ്ങളിലും ട്വിറ്ററില്‍ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് നീക്കി കമ്പനി. താല്‍ക്കാലികമായാണ് നടപടി. ജനസുരക്ഷ പരിഗണിച്ചാണിതെന്ന് ട്വിറ്റര്‍ അറിയിച്ചു.

നിർണായക വിവരങ്ങളിൽ നിന്ന് ഉപയോക്താക്കളെ വ്യതിചലിപ്പിക്കാൻ പരസ്യങ്ങൾക്ക് കഴിയുമെന്നതിന്‍റെ അടിസ്ഥാനത്തിലാണ് നീക്കമെന്നും ട്വിറ്റർ വ്യക്തമാക്കി. ഇംഗ്ലീഷ്, റഷ്യൻ, യുക്രേനിയന്‍ ഭാഷകളിലായാണ് ട്വിറ്റര്‍ ഇതുസംബന്ധിച്ച് പ്രസ്‌താവന ഇറക്കിയത്.

  • Our top priority is keeping people on Twitter safe.

    We’re actively monitoring for risks associated with the conflict in Ukraine, including identifying and disrupting attempts to amplify false and misleading information.

    Here are the steps we’ve taken:

    — Twitter Safety (@TwitterSafety) February 25, 2022 " class="align-text-top noRightClick twitterSection" data=" ">

'പരസ്യങ്ങൾ നിര്‍ണായക വിവരങ്ങളില്‍ നിന്ന് ഉപയോക്താക്കളെ വ്യതിചലിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിർണായകമായ പൊതു സുരക്ഷാ വിവരങ്ങൾക്ക് പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന് അടിവരയിടാനും യുക്രൈനിലും റഷ്യയിലും ട്വിറ്റര്‍ പരസ്യങ്ങൾ പ്രദര്‍ശിപ്പിക്കുന്നത് താൽക്കാലികമായി നിർത്തുന്നു' - കമ്പനി പ്രസ്‌താവനയിൽ വ്യക്തമാക്കി.

Also read: അമേരിക്കൻ സഹായം തള്ളി സെലൻസ്‌കി, കീവില്‍ റഷ്യൻ വിമാനം വെടിവെച്ചിട്ടെന്ന് യുക്രൈൻ സൈന്യം

അധിക്ഷേപകരമായ ഉള്ളടക്കം വ്യാപിപ്പിക്കാതിരിക്കാന്‍ ഉപയോക്താക്കള്‍ ഹോം ടൈംലൈനിൽ പിന്തുടരാത്ത വ്യക്തികളില്‍ നിന്നുള്ള ട്വീറ്റ് ശിപാര്‍ശകളും താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് കമ്പനി വ്യക്തമാക്കി.

വ്യാജമോ ആധികാരികമല്ലാത്തതോ ആയവ പ്രചരിക്കാതിരിക്കാന്‍ ട്വീറ്റുകള്‍ സജീവമായി അവലോകനം ചെയ്യുന്നുണ്ടെന്നും യുക്രൈനിലെ സംഘർഷം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.