ETV Bharat / bharat

ഉപരാഷ്ട്രപതിയുടെ സ്വകാര്യ അക്കൗണ്ടിന്‍റെ ബ്ലൂടിക്ക് പുനസ്ഥാപിച്ച് ട്വിറ്റർ - എം വെങ്കയ്യ നായിഡു ട്വിറ്റർ

അക്കൗണ്ട് ആക്ടീവ് അല്ലാതിരുന്നതിനാൽ ട്വിറ്റർ അൽഗോരിതം ആണ് ബ്ലൂടിക്ക് നീക്കം ചെയ്‌തതെന്ന് ഉപരാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചു

Twitter restores blue badge  Vice President of India  M Venkaiah Naidu  blue verified badge  Twitter restores blue verified badge on Vice President of India  ഉപരാഷ്ട്രപതി ട്വിറ്റർ ബ്ലൂടിക്ക്  ട്വിറ്റർ ബ്ലൂടിക്ക്  എം വെങ്കയ്യ നായിഡു ട്വിറ്റർ  vice president vp venkaiah
ഉപരാഷ്ട്രപതിയുടെ സ്വകാര്യ അക്കൗണ്ടിന്‍റെ ബ്ലൂടിക്ക് പുനസ്ഥാപിച്ച് ട്വിറ്റർ
author img

By

Published : Jun 5, 2021, 11:47 AM IST

ന്യൂഡൽഹി: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്‍റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിന്‍റെ ബ്ലൂടിക്ക് ട്വിറ്റർ പുനസ്ഥാപിച്ചു. നേരത്തെ അക്കൗണ്ട് ആക്ടീവ് അല്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ അക്കൗണ്ടിന്‍റെ ബ്ലൂടിക്ക് നീക്കം ചെയ്‌തിരുന്നു. അദ്ദേഹത്തിന്‍റ ഈ ആക്കൗണ്ടിൽ നിന്നുള്ള അവസാനത്തെ പോസ്റ്റ് 2020 ജൂലൈ 23ന് ആയിരുന്നു.

Also Read:ഉപരാഷ്ട്രപതിയുടെ സ്വകാര്യ അക്കൗണ്ടിന്‍റെ ബ്ലൂടിക്ക് നീക്കം ചെയ്ത് ട്വിറ്റർ

അക്കൗണ്ട് ആക്ടീവ് അല്ലാതിരുന്നതിനാൽ ട്വിറ്റർ അൽഗോരിതം ആണ് ബ്ലൂടിക്ക് നീക്കം ചെയ്‌തതെന്ന് ഉപരാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും ഉടൻ തന്നെ ട്വിറ്ററുമായി ബന്ധപ്പെട്ടെന്നും അധികൃതർ അറിയിച്ചു. ഉപരാഷ്ട്രപതിയുടെ സ്വകാര്യ അക്കൗണ്ടിന്‍റെ ബ്ലൂടിക്ക് നീക്കം ചെയ്‌ത വാർത്ത പ്രചരിച്ചതോടെ ട്വിറ്ററിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. വിഷയം ട്വിറ്ററിൽ ട്രെൻഡിങ് ആണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.