ന്യൂഡൽഹി: ജമ്മുകശ്മീർ, ലഡാക്ക് എന്നിവയില്ലാത്ത ഇന്ത്യൻ ഭൂപടം നീക്കം ചെയ്ത് ട്വിറ്റർ. ട്വിറ്റർ വെബ്‌സൈറ്റിന്‍റെ കരിയർ വിഭാഗത്തിന് കീഴിൽ 'ട്വീപ് ലൈഫിലാണ് ജമ്മുകശ്മീർ, ലഡാക്ക് എന്നിവയില്ലാത്ത ഇന്ത്യൻ ഭൂപടം ട്വിറ്റർ പ്രദർശിപ്പിച്ചത്.
സംഭവം വിവാദമായതോടെ നിരവധി പേർ രംഗത്ത് എത്തിയിരുന്നു. തുടർന്നാണ് ട്വിറ്റർ ഇന്ത്യയുടെ തെറ്റായ ഭൂപടം നീക്കം ചെയ്തത്.
രാജ്യത്തിന്‍റെ തെറ്റായി നൽകിയ ഭൂപടം ഗുരുതരമായ കുറ്റമാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഐടി ആക്റ്റിലെ 69 എ വകുപ്പ് പ്രകാരം പിഴയോ എഴ് വർഷം ജയിൽ ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണിതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഇത് രണ്ടാം തവണ
ട്വിറ്റർ ഇതാദ്യമായല്ല ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നത്. നേരത്തെ ലേയെ ജമ്മു കശ്മീരിന്‍റെ ഭാഗമായും ലഡാക്കിനെ ചൈനയുടെ ഭാഗയും ഒരു ഭൂപടം ട്വിറ്റർ പ്രസിദ്ധീകരിച്ചിരുന്നു.
എന്തായാലും ഇത്തരം ശ്രമങ്ങൾ ട്വിറ്ററിനെ അപകീർത്തിപ്പെടുത്തുന്നത് മാത്രമല്ല, അതിന്‍റെ നിഷ്പക്ഷതയെയും ന്യായബോധത്തെയും കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കപ്പെടാന്‍ കാരണമാവുകയും ചെയ്യുന്നുവെന്ന് ട്വിറ്റർ സിഇഒ ജാക്ക് ഡോർസിക്ക് നൽകിയ നോട്ടീസിൽ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യന്‍ ഐടി നിയമങ്ങൾ പാലിക്കാത്തതിന് ട്വിറ്ററിനെതിരെ സർക്കാർ നേരത്തേ നടപടികൾ സ്വീകരിച്ചിരുന്നു.
Also read: ജമ്മുകശ്മീർ, ലഡാക്ക് എന്നിവയില്ലാതെ ഇന്ത്യയുടെ ഭൂപടം ; ട്വിറ്റർ വീണ്ടും വിവാദത്തില്‍