ന്യൂഡൽഹി: പാകിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലും ഉണ്ടായ ശക്‌തമായ ഭൂചലനത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഈ ഭൂചലനത്തിന്‍റെ പ്രകമ്പനം ഏകദേശം രണ്ട് മിനിറ്റിലധികം ഇന്ത്യയിലും അനുഭവപ്പെട്ടിരുന്നു. തലസ്ഥാന നഗരിയിലും ചില ഉത്തരേന്ത്യൻ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതോടെ വീടുകളില്‍ നിന്ന് ജനങ്ങള്‍ തുറസായ സ്ഥലങ്ങളിലേക്ക് മാറുകയായിരുന്നു.
-
#earthquakes #भूकंप pic.twitter.com/mHydMMP9Lp
— Vijay Choudhary (@_vijaychoudhary) March 21, 2023 " class="align-text-top noRightClick twitterSection" data="
">#earthquakes #भूकंप pic.twitter.com/mHydMMP9Lp
— Vijay Choudhary (@_vijaychoudhary) March 21, 2023#earthquakes #भूकंप pic.twitter.com/mHydMMP9Lp
— Vijay Choudhary (@_vijaychoudhary) March 21, 2023
ഗുരുഗ്രാം, നോയിഡ സൊസൈറ്റികളിലെ താമസക്കാർ രാത്രി 10 മണിയോടെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഇറങ്ങിവരുന്നതും അടിയന്തര സാഹചര്യത്തിൽ തുറസായ പ്രദേശങ്ങളിൽ നിലയുറപ്പിക്കുന്നതും കാണാനായി. ആ രണ്ട് മിനിറ്റിനുള്ളിൽ പ്രകമ്പനത്തിൽ കുലുങ്ങുന്ന സീലിങ് ഫാനുകൾ, തുങ്ങിക്കിടക്കുന്ന ലൈറ്റുകൾ എന്നിവയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ നിറഞ്ഞു. സമാനമായി ജമ്മു കശ്‌മീരിലും രാജസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു.
-
God to Delhi, NCR people #earthquake #भूकंप pic.twitter.com/NPCBcfAiy3
— Anuj Mishra (@anujmishra003) March 21, 2023 " class="align-text-top noRightClick twitterSection" data="
">God to Delhi, NCR people #earthquake #भूकंप pic.twitter.com/NPCBcfAiy3
— Anuj Mishra (@anujmishra003) March 21, 2023God to Delhi, NCR people #earthquake #भूकंप pic.twitter.com/NPCBcfAiy3
— Anuj Mishra (@anujmishra003) March 21, 2023
ഇറങ്ങിയോടിയത് 11 നിലകൾ; ഡൽഹി സർവകലാശാലയുടെ നോർത്ത് കാമ്പസിലെ വിദ്യാർഥികൾ ഹോസ്‌റ്റലിന് പുറത്ത് കൂട്ടമായി നിൽക്കുന്ന ദൃശ്യങ്ങൾ ഒരു വിദ്യാർഥി ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. താൻ താമസിക്കുന്ന കെട്ടിടം കുലുങ്ങിയപ്പോൾ 11 നിലയുള്ള ഫ്ളാറ്റിൽ നിന്നും ഇറങ്ങിയോടിയെന്നാണ് ഗുരുഗ്രാമിൽ നിന്നുള്ള താമസക്കാരി ട്വിറ്ററിൽ കുറിച്ചത്.
-
I love Twitter after a tremor. It’s all “earthquake” “shaking” “hil gaye” 😆
— Omar Abdullah (@OmarAbdullah) March 21, 2023 " class="align-text-top noRightClick twitterSection" data="
">I love Twitter after a tremor. It’s all “earthquake” “shaking” “hil gaye” 😆
— Omar Abdullah (@OmarAbdullah) March 21, 2023I love Twitter after a tremor. It’s all “earthquake” “shaking” “hil gaye” 😆
— Omar Abdullah (@OmarAbdullah) March 21, 2023
ഞങ്ങളെ എന്തിനാണ് കുലുക്കിയത്..? അതേസമയം ചിലർ ശക്‌തമായ മാനസിക പിരിമുറുക്കത്തിൽ നിന്നും പുറത്തുകടക്കാൻ തമാശരൂപേണയുള്ള മീമുകളും സാമൂഹ്യ മാധ്യമങ്ങിൽ പങ്കുവെച്ചു. ' തലസ്ഥാനത്തെ ജനങ്ങളെ, ദൈവം ഡൽഹിയിലേക്ക്' എന്ന അടിക്കുറിപ്പോടെ ഒരു ഉപയോക്താവ് രജനികാന്തിന്‍റെ ചിത്രം പങ്കിട്ടു. ഈ ചിത്രത്തിൽ 'ക്യൂ ഹില ദല നാ' (ഞങ്ങളെ എന്തിനാണ് കുലുക്കിയത്..?) എന്ന് രജനികാന്ത് ചോദിക്കുന്ന രീതിയിലാണ് ചിത്രം പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ‘ഡൽഹിയിലെ ഭൂകമ്പം സ്ഥിരീകരിക്കാൻ ആളുകൾ ട്വിറ്ററിലേക്ക് ഓടുന്നു’ എന്ന അടിക്കുറിപ്പോടെ ഒരു വലിയ ജനക്കൂട്ടം ഒരേ ദിശയിലേക്ക് ഓടുന്നതിന്റെ വീഡിയോ ദൃശ്യവും മറ്റൊരാൾ പങ്കിട്ടു.
-
VIDEO | "The building is not tilted. This seems to be a good intention call by the neighbours as the building occupants were not aware of the call," says the fire department after it received a call about a building tilting in the Shakarpur area after tremors felt in Delhi-NCR. pic.twitter.com/ZMqyTtDNaM
— Press Trust of India (@PTI_News) March 21, 2023 " class="align-text-top noRightClick twitterSection" data="
">VIDEO | "The building is not tilted. This seems to be a good intention call by the neighbours as the building occupants were not aware of the call," says the fire department after it received a call about a building tilting in the Shakarpur area after tremors felt in Delhi-NCR. pic.twitter.com/ZMqyTtDNaM
— Press Trust of India (@PTI_News) March 21, 2023VIDEO | "The building is not tilted. This seems to be a good intention call by the neighbours as the building occupants were not aware of the call," says the fire department after it received a call about a building tilting in the Shakarpur area after tremors felt in Delhi-NCR. pic.twitter.com/ZMqyTtDNaM
— Press Trust of India (@PTI_News) March 21, 2023
'ഒരു ഭൂചലനത്തിന് ശേഷം എനിക്ക് ട്വിറ്ററിനെ വളരെയധികം ഇഷ്‌ടമാണ്. അത് നിറയെ ഭൂകമ്പവും കുലുക്കങ്ങളുമാണ്'. ജമ്മു കശ്‌മീർ നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റ് ഒമർ അബ്‌ദുല്ല തമാശരൂപേണ ട്വിറ്ററിലെ സന്ദേശങ്ങളെക്കുറിച്ച് പ്രതികരിച്ചു. ഡൽഹി പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും ട്വിറ്ററിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രഭവകേന്ദ്രം ഹിന്ദുകുഷ്; യു എസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, പാകിസ്ഥാന്‍റെയും താജിക്കിസ്ഥാന്‍റെയും അതിർത്തിയായ അഫ്‌ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിൽ ജുർമിൽ നിന്ന് 40 കിലോമീറ്റർ തെക്ക് - തെക്ക് കിഴക്കായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. റിക്‌ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 188 കിലോമീറ്റർ താഴെയാണ് ഉണ്ടായത്. അതിനാൽ അതിന്‍റെ പ്രകമ്പനം വിശാലമായ പ്രദേശങ്ങളിൽ അനുഭവപ്പെട്ടു.
ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍ ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ ഭൂചലനത്തില്‍ പാകിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലുമായി പതിനൊന്ന് പേര്‍ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍, കസാഖിസ്ഥാന്‍, ഉസ്‌ബക്കിസ്ഥാന്‍, ചൈന, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഭൂചലനം നടന്നത്.
ശക്‌തമായ ഭൂചലനത്തിൽ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വലിയ ആശങ്ക പടര്‍ത്തി. ജാമിയ നഗർ, കൽക്കാജി, ഷഹ്ദാര എന്നിവിടങ്ങളിലെ കെട്ടിടങ്ങളില്‍ വിള്ളലുണ്ടായിട്ടുണ്ട്. അഗ്നിശമന സേന, ദുരന്ത നിവാരണ അതോറിറ്റി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.