ഹസ്സന്‍: കര്‍ണാടകയിലെ ഹസ്സനില്‍ കുടുംബം സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ച് ഇരട്ടക്കുട്ടികളും മാതാവും മരിച്ചു. പ്രശാന്തി (3), പ്രണവ് (3), അമ്മ ജ്യോതി എന്നിവരാണ് മരിച്ചത്. പിതാവ് ശിവാനന്ദനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ സംഭവസ്ഥലത്തും മാതാവ് ആശപത്രിയിലുമാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്.
Also Read: പാചകം ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം ; സഹോദര ഭാര്യയെ വെടിവച്ച് കൊന്നശേഷം യുവാവ് ജീവനൊടുക്കി
കുടുംബം സഞ്ചരിച്ച ബൈക്കിന്‍റെ പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. കുട്ടികള്‍ ലോറിയുടെ ടയറിന് ഇടയില്‍ കുടുങ്ങിയിട്ടും ലോറി ഏറം ദൂരം നേരം മുന്നോട്ട് നീങ്ങി. ഹസന്‍ നാഷണല്‍ ഹൈവേയിലാണ് അപകടം നടന്നത്.
അശ്രദ്ധമായി ലോറി ഓടിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. മരിച്ചവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുന്നതിന് മുമ്പ് ലോറി നാല് വാഹനങ്ങില്‍ ഇടിച്ചിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. രക്ഷപെടാന്‍ ശ്രമിച്ച ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.