ETV Bharat / bharat

ഗോധ്ര കലാപം: കുട്ടികളുള്‍പ്പടെ 17 പേരെ കൊലപ്പെടുത്തിയ കേസിലെ 22 പ്രതികളെ വെറുതെ വിട്ടു

മതിയായ തെളിവുകളില്ലാത്തതിനാല്‍ ഗോധ്ര കലാപക്കേസിലെ പ്രതികളെ വെറുതെ വിട്ടു. 22 പ്രതികളാണ് കുറ്റവിമുക്തരായത്. അഡിഷണല്‍ സെഷന്‍സ് ജഡ്‌ജി ഹര്‍ഷ്‌ ത്രിവേദിയുടേതാണ് ഉത്തരവ്. കലാപത്തില്‍ മരിച്ചവരുടെ മൃതദേഹം കണ്ടെത്താനായില്ല. നദിതീരത്ത് നിന്ന് ലഭിച്ചത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടേതാണെന്ന് ഉറപ്പിക്കാനാവില്ലെന്ന് കോടതി.

Twenty two accused in Godhra riots acquitted  മതിയായ തെളിവുകളില്ല  ഗോധ്ര കലാപക്കേസിലെ 22 പ്രതികളെ വെറുതെ വിട്ടു  ഗോധ്ര കലാപക്കേസിലെ പ്രതികളെ വെറുതെ വിട്ടു  പഞ്ച് മഹല്‍  ഗോപാൽസിങ് സോളങ്കി  ഗാന്ധിനഗര്‍ വാര്‍ത്തകള്‍  news updates  latest news in gujarat
ഗോധ്ര കലാപക്കേസിലെ 22 പ്രതികളെ വെറുതെ വിട്ടു
author img

By

Published : Jan 25, 2023, 1:54 PM IST

ഗാന്ധിനഗര്‍: 2002ലെ ഗോധ്ര കലാപക്കേസിലെ 22 പ്രതികളെ കോടതി വെറുതെ വിട്ടു. പഞ്ച് മഹല്‍ ജില്ലയിലെ ദെലോളിലെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട 2 കുട്ടികള്‍ അടക്കമുള്ള 17 പേരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. അഡിഷണല്‍ സെഷന്‍സ് ജഡ്‌ജി ഹര്‍ഷ്‌ ത്രിവേദിയാണ് പ്രതികളെ വെറുതെ വിട്ട് ഉത്തരവിറക്കിയത്.

പതിനെട്ട് വര്‍ഷം നീണ്ട വിചാരണക്കിടെ കേസിലെ പ്രതികളായ എട്ട് പേര്‍ മരിച്ചിരുന്നു. കേസിലെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള കോടതിയുടെ ഉത്തരവ്. കേസിലുള്‍പ്പെട്ട പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കേസിലെ സാക്ഷികള്‍ പോലും കൂറുമാറിയെന്നും പ്രതിഭാഗം അഭിഭാഷകന്‍ ഗോപാൽസിങ് സോളങ്കി പറഞ്ഞു.

കലാപത്തില്‍ കൊല്ലപ്പെട്ടെന്ന് പറയുന്നവരുടെ മൃതദേഹങ്ങള്‍ ഇതുവരെയും കണ്ടെത്താനായില്ലെന്നും നദീതീരത്തെ ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് പൊലീസ് അസ്ഥികൾ കണ്ടെടുത്തുവെങ്കിലും അത് കലാപത്തില്‍ മരിച്ചവരുടേതാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞിരുന്നെന്നും

2002 ഫെബ്രുവരി 27നാണ് ഗോധ്ര കലാപമുണ്ടായത്. കലാപത്തില്‍പ്പെട്ട് 59 പേരാണ് മരിച്ചത്. മരിച്ചവരില്‍ 29 പേര്‍ പുരുഷന്മാരും 22 പേര്‍ സ്‌ത്രീകളും എട്ട് കുട്ടികളുമാണുണ്ടായിരുന്നത്. പഞ്ച്മഹൽ ജില്ലയിലെ ഗോധ്ര ടൗണിന് സമീപം ഒരുക്കൂട്ടം ആളുകള്‍ സബര്‍മതി ട്രെയിനിന് കല്ലെറിയുകയും ട്രെയിനിന്‍റെ ബോഗികള്‍ കത്തിക്കുകയുമായിരുന്നു.

ട്രെയിനിലുണ്ടായിരുന്നവരില്‍ അധികവും അയോധ്യയിൽ നിന്ന് മടങ്ങുന്ന കർസേവകരും തീര്‍ഥാടകരുമായിരുന്നു. കലാപത്തിന് ശേഷമുള്ള തൊട്ടടുത്ത ദിവസം ഗോധ്രയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കലോല്‍ പട്ടണത്തിലെ ദെലോളിലും കലാപമുണ്ടായി. ഈ കലാപത്തിലാണ് 17 പേര്‍ വെന്തുമരിച്ചത്. സംഭവം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടപ്പോഴാണ് അക്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ച് 22 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.