ETV Bharat / bharat

പഞ്ചാബിലെ അമൃത്‌സറിൽ 12കാരി പെൺകുഞ്ഞിന് ജന്മം നൽകി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു - ഫഗ്‌വാര പൊലീസ്

ഏഴു മാസത്തിലേറെയായി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ഇന്നലെയാണ് പ്രസവിച്ചത്. സംഭവത്തിൽ ഫഗ്‌വാര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Amritsar Guru Nanak Hospital  ഗുരുനാനാക് ദേവ് ആശുപത്രി അമൃത്‌സർ  അമൃത്‌സർ  ഗുരുനാനാക് ദേവ് ആശുപത്രി  പന്ത്രണ്ടുകാരി പ്രസവിച്ചു  Amritsar Shocker  Amritsar  Punjab  ഫഗ്‌വാര പൊലീസ്
പഞ്ചാബിലെ അമൃത്‌സറിൽ പന്ത്രണ്ടുകാരി പെൺകുഞ്ഞിന് ജന്മം നൽകി
author img

By

Published : May 28, 2023, 6:22 PM IST

അമൃത്‌സർ : പെൺകുഞ്ഞിന് ജന്മം നൽകി പഞ്ചാബ് ഫഗ്‌വാര സ്വദേശിയായ പന്ത്രണ്ടുകാരി. അമൃത്‌സറിലെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ ഇന്നലെ രാവിലെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചത്. ഏഴു മാസത്തിലേറെയായി വയറുവേദന തുടർന്നതോടെയാണ് പെൺകുട്ടിയെ പിതാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പെൺകുട്ടിക്ക് രണ്ട് വയസ് മാത്രം പ്രായമുള്ളപ്പോൾ അവളുടെ അമ്മ വീട് വിട്ടു പോവുകയും കുടുംബത്തെ ഉപേക്ഷിക്കുകയും ചെയ്‌തതായാണ് വാർത്തകൾ. മലമൂത്ര വിസർജനത്തിനായി പെൺകുട്ടി വീടിന് പുറത്തു പോകാറുണ്ടായിരുന്നു. ഈ സമയത്താണ് 12-കാരിയായ പെൺകുട്ടി ഗർഭിണിയായതെന്നാണ് പിതാവിന്‍റെ ആരോപണം. ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഫഗ്‌വാര സിറ്റി പൊലീസിനാണ് അന്വേഷണത്തിന്‍റെ ചുമതല.

ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന മരുന്ന് വാങ്ങാൻ കഴിയാത്ത പാവപ്പെട്ടവർക്ക് സേവനം നൽകുന്ന ഹിന്ദ് സമാജ് ഏക്താ ജൗവിൽ നിന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന് സഹായം ലഭിച്ചത്. അമൃത്‌സറിലെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചികിത്സക്കായി എത്തിച്ചിട്ടുണ്ടെന്നും അവരുടെ കുടുംബത്തിന് സഹായം ആവശ്യമാണെന്ന് ഡോക്‌ടർമാർ അറിയിച്ചതായും ഹിന്ദ് സമാജ് സംഘടന നേതാക്കൾ പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയനുസരിച്ച് രണ്ട് വയസുള്ളപ്പോൾ അമ്മ വീട് ഉപേക്ഷിച്ച് പോയതാണെന്നും സംഘടന നേതാവ് കൂട്ടിച്ചേർത്തു.

പ്രസവത്തോടെ ആരോഗ്യനില മോശമായ പെൺകുട്ടി ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണ്. പെൺകുട്ടിക്ക് ഭീഷണിയുണ്ടെന്നും കുറ്റവാളിയുടെ പേര് വെളിപ്പെടുത്താൻ പെൺകുട്ടിക്ക് ഭയമാണെന്നും സംഘടന നേതാവ് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ പൊലീസ് ഭരണകൂടം കർശന നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംഘടന നേതാക്കൾ ആവശ്യപ്പെട്ടു.

നിരവധി പ്രായപൂര്‍ത്തിയാകാത്ത അമ്മമാര്‍ ; കഴിഞ്ഞ മാർച്ചിൽ ഇടുക്കി ജില്ലയിലെ കുമളിക്ക് സമീപം പതിനാറുകാരിയായ സ്‌കൂൾ വിദ്യാർഥിനി പ്രസവിച്ചിരുന്നു. പെൺകുഞ്ഞിനാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ജന്മം നല്‍കിയത്. കഴിഞ്ഞ വർഷം വരെ സ്‌കൂളിൽ ഒപ്പം പഠിച്ചിരുന്ന കുമളി ഒട്ടകത്തല സ്വദേശിയുമായി പെൺകുട്ടി സ്നേഹത്തിലായിരുന്നു. കുഞ്ഞ് ഇയാളുടേതെന്നാണ് പെൺകുട്ടി പറഞ്ഞിരുന്നത്. ഇയാളും പ്രായപൂർത്തിയാകാത്തയാളാണ്. വീട്ടുകാർ അറിയിച്ചതോടെ സ്ഥലത്തെത്തിയ പൊലീസാണ് അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്.

ALSO READ : സ്‌കൂള്‍ വിദ്യാര്‍ഥിനി പെണ്‍കുഞ്ഞിന് ജന്മം നല്‍കി; കുഞ്ഞ് സഹപാഠിയുടേതെന്ന് പെണ്‍കുട്ടി

ഫെബ്രുവരിയില്‍ അടിമാലിയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചതിൽ 20കാരനായ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലാണ് അടിമാലി സ്വദേശിയായ പെണ്‍കുട്ടി പ്രസവിച്ചത്. ആശുപത്രി നടപടികളുടെ ഭാഗമായി ആധാര്‍ കാര്‍ഡ് ഹാജരാക്കിയപ്പോഴാണ് പെണ്‍കുട്ടി മൈനര്‍ ആണെന്ന് ആശുപത്രി അധികൃതര്‍ക്ക് മനസിലായത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

അറസ്റ്റിലായ യുവാവ് ഭര്‍ത്താവാണ് എന്നാണ് പെണ്‍കുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിൽ 17-കാരി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചിരുന്നു. വയറുവേദനയെ തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയാണ് ശുചിമുറിയില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.