ETV Bharat / bharat

ഡൽഹി നിയമസഭ മന്ദിരത്തിൽ രഹസ്യ തുരങ്കം; നീളുന്നത് ചെങ്കോട്ട വരെ! - റെഡ് ഫോർട്ടു

സ്വാതന്ത്ര്യ സമര സേനാനികളെ കൊണ്ടുപോകുമ്പോഴുള്ള ജന രോഷം ഒഴിവാക്കാനായി ബ്രിട്ടീഷുകാർ നിർമ്മിച്ച തുരങ്കമാവാം ഇതെന്ന് നിയമസഭ സ്‌പീക്കർ റാം നിവാസ് ഗോയൽ അറിയിച്ചു.

Tunnel reaching Red Fort  Tunnel at Delhi Legislative Assembly  Delhi Legislative Assembly news  Delhi assembly history  Tunnel used by Britishers in Delhi assembly  Ram Niwas Goel  Ram Niwas Goel on tunnel inside delhi assembly  ഡൽഹി നിയമസഭാ മന്ദിരത്തിനുള്ളിൽ രഹസ്യ തുരങ്കം  ഡൽഹി നിയമസഭാ മന്ദിരം  രഹസ്യ തുരങ്കം  തുരങ്കം  റാം നിവാസ് ഗോയൽ  ഡൽഹി നിയമസഭാ സ്‌പീക്കർ റാം നിവാസ് ഗോയൽ  ഗോയൽ  റെഡ് ഫോർട്ടു  ചെങ്കോട്ട
ഡൽഹി നിയമസഭാ മന്ദിരത്തിനുള്ളിൽ രഹസ്യ തുരങ്കം; നീളുന്നത് ചെങ്കോട്ട വരെ!
author img

By

Published : Sep 3, 2021, 1:19 PM IST

ന്യൂഡൽഹി : ഡൽഹി നിയമസഭ മന്ദിരത്തിനകത്ത് ബ്രിട്ടീഷുകാർ നിർമിച്ച തുരങ്കം കണ്ടെത്തി. നിയമസഭ മന്ദിരത്തെയും റെഡ് ഫോർട്ടിനെയും ബന്ധിപ്പിക്കുന്ന തരത്തിലാണ് തുരങ്കം. സ്വാതന്ത്ര്യ സമര സേനാനികളെ കൊണ്ടുപോകുമ്പോഴുള്ള ജന രോഷം ഒഴിവാക്കാനായി ബ്രിട്ടീഷുകാർ നിർമിച്ചതാകാം ഈ തുരങ്കം എന്ന് ഡൽഹി നിയമസഭ സ്‌പീക്കർ റാം നിവാസ് ഗോയൽ പറഞ്ഞു.

" 1993 ൽ എംഎൽഎ ആയപ്പോൾ നിയമസഭക്ക് അകത്ത് തുരങ്കം ഉണ്ടെന്നും അത് റെഡ് ഫോർട്ടുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് ഞാൻ അതിന്‍റെ ചരിത്രം പരിശോധിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഈ തുരങ്കത്തിന്‍റെ വായ ഭാഗം കണ്ടെത്തി കഴിഞ്ഞു. എന്നാൽ അതിനപ്പുറത്തേക്ക് അതിന്‍റെ വഴി കണ്ടെത്താൻ നമ്മൾ ഇപ്പോൾ ശ്രമിക്കുന്നില്ല. തുരങ്കത്തിന്‍റെ പല ഭാഗങ്ങളും മെട്രോ റെയിൽ നിർമാണത്തിന്‍റെയും അഴുക്കുചാൽ നിർമാണത്തിന്‍റെയും ഭാഗമായി നശിപ്പിക്കപെട്ടിട്ടുണ്ടാവും," ഗോയൽ പറഞ്ഞു.

  • A tunnel-like structure discovered at the Delhi Legislative Assembly. "It connects to the Red Fort. There is no clarity over its history, but it was used by Britishers to avoid reprisal while moving freedom fighters," said Delhi Assembly Speaker Ram Niwas Goel (2.09) pic.twitter.com/OESlRYik69

    — ANI (@ANI) September 2, 2021 " class="align-text-top noRightClick twitterSection" data=" ">

1912 ൽ ഭരണ ആസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ സമയത്ത് ഡൽഹി നിയമസഭ മന്ദിരം കേന്ദ്ര നിയമസഭ കാര്യാലയമായാണ് പ്രവർത്തിച്ചിരുന്നത്. അത് പിന്നീട് ഒരു കോടതി ആയി ബ്രിട്ടീഷുകാർ മാറ്റുകയുണ്ടായി. ആ സമയം തടവിലാക്കപ്പെട്ടിരുന്ന സ്വാതന്ത്ര്യ സമര തടവുകാരെ ഈ തുരങ്കം വഴിയായിരുന്നു കോടതിയിലേക്ക് കൊണ്ടുവന്നിരുന്നത്.

"ഇവിടെ ഒരു തൂക്കുമുറി ഉണ്ടായിരുന്നതായി നമുക്കെല്ലാം അറിയാമെങ്കിലും ആരും ഇത് വരെ അത് തുറന്നു നോക്കിയിട്ടില്ല. നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75 വർഷങ്ങൾ ആഘോഷിക്കുന്ന ഈ വേളയിൽ ആ മുറി സ്വാതന്ത്ര്യ സമര സേനാനികളുടെ ആദരവാർത്ഥം അവർക്കായുള്ള ഒരു ആരാധന മുറിയായി മാറ്റുവാൻ തീരുമാനിച്ചിട്ടുണ്ട്, ഗോയൽ പറഞ്ഞു.

ALSO READ: നേരിയ കുറവ്; രാജ്യത്ത് 45,352 പേർക്ക് കൂടി COVID 19, മരണം 350

കൂടാതെ സ്വാതന്ത്ര്യ സമരത്തിന്‍റെ മഹത്തായ ചരിത്രം പേറുന്ന ഡൽഹി നിയമസഭ മന്ദിരത്തിലെ ഈ മുറി വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുക്കുമെന്നും അതിനായുള്ള ജോലികൾ ആരംഭിച്ചു കഴിഞ്ഞതായും റാം നിവാസ് ഗോയൽ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.