ETV Bharat / bharat

വിവാഹം നടക്കാൻ പെൺകുട്ടിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകനും തന്ത്രിയും റിമാൻഡിൽ - ട്യൂഷൻ അധ്യാപകനും തന്ത്രിയും റിമാൻഡിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രക്തം പുരണ്ട വസ്ത്രം കാളി പൂജയുടെ ദിവസം മാൻസ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നാൽ ഉടൻ തന്നെ അധ്യാപകന്‍റെ വിവാഹം നടക്കുമെന്ന് ഗുരുപഥ് മജ്ജി എന്ന തന്ത്രി പ്രതിയെ ഉപദേശിച്ചു. ഇതേത്തുടർന്നാണ് പ്രതിയായ സാബുജ് കാളിപൂജയുടെ ദിവസം പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചത്.

Rape accused tutor and tantric in Bankura remanded  Rape accused remanded  Bankura minor rape case  tuition teacher rape minor student  ട്യൂഷൻ സെന്‍റർ അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ചു  ബിഷ്‌ണുപൂർ സബ് ഡിവിഷണൽ കോടതി  പോക്‌സോ  വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചു  കാളിപൂജ  പെൺകുട്ടിയെ പീഡിപ്പിച്ചു  ട്യൂഷൻ അധ്യാപകനും തന്ത്രിയും റിമാൻഡിൽ  ബങ്കുര പീഡനം
വിവാഹം നടക്കാൻ പെൺകുട്ടിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകനും തന്ത്രിയും റിമാൻഡിൽ
author img

By

Published : Nov 1, 2022, 9:15 PM IST

ബങ്കുര (പശ്ചിമ ബംഗാൾ): ബിഷ്‌ണുപൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ട്യൂഷൻ സെന്‍റർ അധ്യാപകനെയും തന്ത്രിയെയും 14 ദിവസത്തെ റിമാൻഡിൽ വിട്ടു. ബിഷ്‌ണുപൂർ സബ് ഡിവിഷണൽ കോടതിയുടേതാണ് ഉത്തരവ്.

ഒരാഴ്‌ച മുൻപാണ് പെൺകുട്ടിയെ ട്യൂഷൻ അധ്യാപകൻ സാബുജ് ദേ ലൈംഗികമായി പീഡിപ്പിക്കുന്നത്. ട്യൂഷൻ കഴിഞ്ഞപ്പോൾ മറ്റ് കുട്ടികളെയെല്ലാം പറഞ്ഞുവിട്ട ശേഷം സാബുജ് പെൺകുട്ടിയെ ചോക്ക്‌ലേറ്റ് നൽകാമെന്ന് പ്രലോഭിപ്പിച്ച് ഇയാളുടെ വീട്ടിൽ പിടിച്ചുനിർത്തി. മറ്റ് കുട്ടികൾ പോയതിന് ശേഷം ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.

തന്ത്രിയുടെ ഉപദേശം: രക്തം വാർന്ന നിലയിൽ എങ്ങനെയോ വീട്ടിലെത്തിയ പെൺകുട്ടി പറയുമ്പോഴാണ് മാതാപിതാക്കൾ കാര്യമറിയുന്നത്. കുട്ടിയെ ഉടൻതന്നെ ബിഷ്‌ണുപൂർ സബ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ അധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് തന്ത്രിയുടെ നിർദേശപ്രകാരമാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന വിവരം പുറത്തുവരുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രക്തം പുരണ്ട വസ്ത്രം കാളി പൂജയുടെ ദിവസം മാൻസ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നാൽ ഉടൻതന്നെ അധ്യാപകന്‍റെ വിവാഹം നടക്കുമെന്ന് ബരജോര സ്വദേശിയായ ഗുരുപഥ് മജ്ജി എന്ന തന്ത്രി പ്രതിയെ ഉപദേശിച്ചു. ഇതേത്തുടർന്നാണ് പ്രതിയായ സാബുജ് കാളിപൂജയുടെ ദിവസം പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചത്. തുടർന്ന് പെൺകുട്ടിയുടെ രക്തം പുരണ്ട വസ്ത്രങ്ങളും ഇയാൾ സൂക്ഷിച്ചു.

തന്ത്രിയുടെ നിർദേശപ്രകാരമാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഗുരുപഥ് മജ്ജി അറസ്റ്റിലാകുന്നത്. ഇയാളെയും കോടതിയിൽ ഹാജരാക്കിയെങ്കിലും തന്ത്രി കുറ്റങ്ങൾ നിഷേധിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.