രുദ്രപുര്‍ (ഉത്തരാഖണ്ഡ്): ഉദ്ധം സിംഗ് നഗറിലെ കിച്ച കോട്വാലി മേഖലയിൽ നിയന്ത്രണംവിട്ട ട്രക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. നിയന്ത്രണംവിട്ട ട്രക്ക് ബൈക്ക് യാത്രികന്റെ മുകളുലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ ബൈക്ക് യാത്രികൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
ചൊവ്വാഴ്ച (13.09.2022) വൈകുന്നേരമാണ് അപകടമെന്നാണ് പൊലീസ് അറിയിക്കുന്നത്. കിച്ച സ്വദേശിയായ ദേവിദാസ് ബാങ്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അടുത്തുള്ള ശ്മശാനത്തിന് സമീപത്തുവച്ച് കാന്റർ (ട്രക്ക്) ബൈക്കിന്റെ പിന്‍വശത്ത് ഇടിക്കുകയായിരുന്നു. ട്രക്ക് ഇടിച്ചതിനെത്തുടര്‍ന്ന് സാരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ഏറ്റുവാങ്ങി പോസ്റ്റ്മോർട്ടത്തിന് അയച്ചു.
അതേസമയം അപകടത്തില്‍ വീട്ടുകാരുടെ ഭാഗത്ത് നിന്ന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. പൊലീസ് അപകടത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.