ETV Bharat / bharat

കൊലപാതകത്തിന് ശേഷം തലയറുത്തു; മൃതദേഹം ട്രക്കില്‍ കടത്തി ഡ്രൈവര്‍; ഒടുക്കം അറസ്റ്റ് - Chhattisgarh news updates

തലയില്ലാത്ത മൃതദേഹം ട്രക്കില്‍ കടത്താന്‍ ശ്രമിച്ച ഡ്രൈവര്‍ പിടിയില്‍. കൊല്ലപ്പെട്ടത് ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തില്‍ പൊലീസ്.

Cargo driver arrested with headless corpse on his truck in Chhattisgarh  Truck driver arrested in murder  headless corpse carry on truck  കൊലപാതകത്തിന് ശേഷം തലയറുത്തു  മൃതദേഹം ട്രക്കില്‍ കടത്തി ഡ്രൈവര്‍  പൊലീസ്  ഗഗോറിയ സ്വദേശി  മൃതദേഹം ട്രക്കില്‍ കയറ്റി  തലയില്ലാത്ത മൃതദേഹം ട്രക്കില്‍ കയറ്റി  പരശുരാമ ജയന്തി ആഘോഷം  Chhattisgarh news updates  latest news in Chhattisgarh
മൃതദേഹം ട്രക്കില്‍ കടത്തി ഡ്രൈവര്‍
author img

By

Published : May 24, 2023, 3:20 PM IST

സരംഗഡ് ബിലായ്‌ഗഡ് (ഛത്തീസ്‌ഗഡ്): കൊലപാതകത്തിന് ശേഷം തലയില്ലാത്ത മൃതദേഹം ട്രക്കില്‍ കയറ്റി കൊണ്ടു പോയ ഡ്രൈവര്‍ അറസ്റ്റില്‍. ഗഗോറിയ സ്വദേശിയായ ഉമ ശങ്കര്‍ സാഹുവാണ് അറസ്റ്റിലായത്. തിങ്കളാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം.

മരിച്ചത് ആരാണെന്ന് തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഗഗോറിയ സ്വദേശിയായ ഉമാശങ്കര്‍ സാഹു ജോലിയുമായി ബന്ധപ്പെട്ട് സിന്‍സിവ എന്ന സ്ഥലത്താണ് താമസിക്കുന്നത്. തിങ്കളാഴ്‌ച രാത്രി കൊലപാതകത്തിന് ശേഷം തലയില്ലാത്ത മൃതദേഹം ട്രക്കില്‍ കയറ്റി ഇയാള്‍ സ്വന്തം വീട്ടിലെത്തി.

തലയില്ലാത്ത മൃതദേഹവുമായി ഇയാള്‍ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളിലൂടെ കടന്ന് പോയെങ്കിലും സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. വീട്ടിലെത്തിയ ഇയാള്‍ മുറ്റത്ത് ട്രക്ക് പാര്‍ക്ക് ചെയ്‌ത് കിടന്നുറങ്ങുകയും ചൊവ്വാഴ്‌ച രാവിലെ വീണ്ടും യാത്ര തുടരുകയും ചെയ്‌തു. എന്നാല്‍ യാത്രക്കിടെ നാട്ടുകാരാണ് ട്രക്കില്‍ തലയില്ലാത്ത മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്‌തു.

സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ക്കെതിരെ നേരത്തെയും നിരവധി പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. റായ്‌ഗഡില്‍ പരശുരാമ ജയന്തി ആഘോഷത്തിനിടെ ഇയാള്‍ ഒരാളെ വാളുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം നടത്തിയത്.

പെരുകുന്ന ക്രൂര കൊലപാതകങ്ങള്‍ : ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ കൊലപാതകങ്ങള്‍ അധികരിച്ച് കൊണ്ടിരിക്കുകയാണ്. ക്രൂര കൊലപാതകങ്ങള്‍ക്ക് ശേഷം അവയവങ്ങള്‍ വിച്ഛേദിക്കപ്പെടുന്നതും നിരവധിയായി അടുത്തിടെ കാണുന്നുണ്ട്.

ചെന്നൈയില്‍ നിന്ന് അടുത്തിടെ കേട്ട ഒരു വാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചിരുന്നു. കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറുടെ തലയും കൈയും കാലും ഇല്ലാത്ത മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയായിരുന്നു അത്. ചെന്നൈ സ്വദേശിയായ സിറാജുദ്ദീന്‍ എന്നായാളാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡ്രൈവറുടെ കാമുകിയായ സീനത്തും സുഹൃത്ത് മഹേഷുമാണ് അറസ്റ്റിലായത്.

also read: കൊല്ലത്ത് കടയ്‌ക്കും വീടിനും തീപിടിച്ചു; വീട്ടിലുണ്ടായിരുന്നത് കുട്ടികള്‍ അടക്കം നാലു പേര്‍, രക്ഷപ്പെടുത്തിയത് അതി സാഹസികമായി

കണ്ണപാളയത്താണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടത് സിറാജുദ്ദീന്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം കാമുകി സീനത്തിലെത്തിയത്. ഓട്ടോ ഡ്രൈവറായ സിറാജുദ്ദീന്‍ നേരത്തെ മറ്റൊരു കൊലക്കേസില്‍ പ്രതിയാണ്.

ടെലിവിഷന്‍ താരത്തെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ സിറാജും കാമുകി സീനത്തും കൈക്കലാക്കുകയും പങ്ക് വയ്‌ക്കുകയും ചെയ്‌തിരുന്നു. സീനത്ത് അസുഖ ബാധിതയായപ്പോള്‍ സിറാജ് സുഖ വിവരം അന്വേഷിച്ചില്ലെന്നും പറഞ്ഞുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരും പിരിഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ കൂട്ടുകാരന്‍ മഹേഷുമായി സീനത്ത് അടുപ്പത്തിലായി.

ഇരുവരും പിരിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം സീനത്തിനെയും മഹേഷിനെയും ഒരുമിച്ച് കണ്ട സിറാജുദ്ദീന്‍ ഇരുവരെയും ചോദ്യം ചെയ്‌തു. ഇതാണ് പിന്നീട് കൊലപാതകത്തില്‍ കലാശിച്ചത്.

also read: അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണം; ഷാറൂഖ് സെയ്‌ഫിയുടെ ആവശ്യം തള്ളി കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.