പൽനാട് (ആന്ധ്രാപ്രദേശ്) : ആന്ധ്രാപ്രദേശിൽ പാർക്ക് ചെയ്‌തിരുന്ന മിനിവാനിൽ ട്രക്ക് ഇടിച്ച് ആറ് മരണം. പത്ത് പേർക്ക് പരിക്കേറ്റു. പൽനാട് ജില്ലയിലെ റെന്‍റചിന്തല ഗ്രാമത്തിൽ തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ശ്രീശൈലത്ത് നിന്നും വരികയായിരുന്ന മിനിവാനിൽ 39 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.
വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ പൊലീസുകാർ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ പരിക്കേറ്റവരെ ഗുർജല സർക്കാർ ആശുപത്രിയിലും നർസറാവുപേട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ഗുർജല ഡിഎസ്‌പി ജയറാം പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.