ETV Bharat / bharat

Truck-Bus Collision In Rajasthan : നിർത്തിയിട്ട ബസിൽ ട്രെയിലർ ഇടിച്ചുകയറി, 11 മരണം; നിരവധി പേർക്ക് പരിക്ക്

11 killed and several people injured in Bharatpur Accident | രാജസ്ഥാനിലെ ഭരത്പൂരിലെ നദ്ബായിയിലെ എൻഎച്ച് -21 ലെ ഹാൻത്ര പാലത്തിലാണ് സംഭവം

Etv BharatAccident  Bharatpur Accident  severe accident Rajasthan  രാജസ്ഥാൻ അപകടം  ബസിൽ ട്രെയിലർ ഇടിച്ചുകയറി  Rajasthan  Rajasthan accident  accident news  ഭരത്പൂർ അപകടം
Truck-Bus Collision In Rajasthan
author img

By ETV Bharat Kerala Team

Published : Sep 13, 2023, 8:41 AM IST

Updated : Sep 13, 2023, 2:51 PM IST

ഭരത്പൂർ (രാജസ്ഥാന്‍) : റോഡരികിൽ നിർത്തിയിട്ട ബസിൽ ട്രക്ക് ഇടിച്ചുകയറി 11 മരണം. 12 യാത്രക്കാർക്ക് പരിക്കേറ്റതായാണ് വിവരം. രാജസ്ഥാനിലെ ഭരത്പൂരിലെ നദ്ബായിയിലാണ് ദാരുണമായ അപകടം നടന്നത് (Truck-Bus Collision In Rajasthan). ഗുജറാത്തിൽ നിന്ന് മഥുരയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസ് ഹൈവേയിൽ നിർത്തിയ സമയത്ത് പിന്നിൽ നിന്ന് അമിതവേഗതയിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

പുലർച്ചെ അഞ്ച് മണിയോടെ ജയ്‌പൂർ-ആഗ്ര ദേശീയ പാതയിലെ ഹാൻത്ര പാലത്തിലാണ് സംഭവം. പരിക്കേറ്റവരെ ഭരത്‌പൂർ ജില്ല ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണപ്പെട്ടവരിൽ ആറ് സ്‌ത്രീകളും അഞ്ച് പുരുഷന്മാരുമാണ് ഉള്ളത്. അപകടത്തിൽ മരിച്ചവരെല്ലാം ഭാവ്‌നഗർ സ്വദേശികളാണ്.

'ഗുജറാത്തിലെ ഭാവ്‌നഗറിൽ നിന്ന് ജയ്‌പൂർ, ഭരത്പൂർ വഴി ഉത്തർപ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്നു. അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ബസ് ഹൈവേയിൽ നിർത്തിയിട്ടിരുന്നു. അപകടം നടക്കുമ്പോൾ കുറച്ച് യാത്രക്കാർ ബസിലുണ്ടായിരുന്നു, ചിലർ പുറത്ത് നിൽക്കുകയായിരുന്നു' -ഭരത്പൂർ പൊലീസ് സൂപ്രണ്ട് മൃദുൽ കചവ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും പരിക്കേറ്റവരെ ഭരത്പൂർ ജില്ലയിലെ ആർബിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും എസ്‌പി കൂട്ടിച്ചേർത്തു.

കാറും ബസും കൂട്ടിയിടിച്ച് കുടുംബത്തിലെ ആറ് പേർ മരിച്ചു; രണ്ട് ദിവസം മുമ്പ് ഭരത്‌പൂർ ജില്ലയിൽ നടന്ന മറ്റൊരു അപകടത്തിൽ ആറ് പേർ മരണപ്പെട്ടിരുന്നു. രൂപ്വാസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കാറും ബസും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം ഒരേ കുടുംബത്തിലെ ആറ് പേർക്കാണ് ജീവൻ നഷ്‌ടമായത്. ഹരേന്ദ്ര (32), മംമ്ത (30), സന്തോഷ് (37), സുധ (35), അനൂജ് (5), ജാൻവി (6) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പൊലീസും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

'ഖാട്ടു ശ്യാം ജി ക്ഷേത്രം (Khatu Shyam ji temple) സന്ദർശിച്ച ശേഷം കുടുംബം സ്വദേശമായ ഖരഗ്പൂരിലേക്ക് മടങ്ങുകയായിരുന്നു. അഞ്ച് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിലും വച്ചാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് കുട്ടികളെ ഭരത്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്‌ച രാവിലെയാണ് ആറ് വയസുകാരി മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് കുട്ടികൾ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്', രൂപ്വാസ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് ബന്നി സിങ് പറഞ്ഞു.

അപകടത്തിൽപെട്ട ബസ് ഡ്രൈവർ ഉടൻ തന്നെ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. ഒളിവിൽപ്പോയ ബസ് ഡ്രൈവർക്കെതിരെ ഐപിസിയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

Last Updated : Sep 13, 2023, 2:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.