രാജസ്ഥാന്‍: രാജസ്ഥാനിലെ ചിറ്റൗർഗഢ് ജില്ലയിലെ മൈരാഘട്ടയിൽ നിയന്ത്രണം വിട്ട ഗോതമ്പ് ട്രക്ക് ഇടിച്ച് നാല് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ചിറ്റൗർഗഢ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ: വ്യാജ ഡോക്ടര്‍ കുത്തിവെപ്പ് എടുത്ത യുവതി ബോധരഹിതയായി, ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
ഞായറാഴ്‌ചയാണ് സംഭവം. ഘാട്ട മേഖലയിൽ നിന്ന് ഹൈവേയിലേക്ക് വരികയായിരുന്ന ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) രത്തൻ കുമാർ, ചിറ്റോർഗഢ് ബിജെപി എംഎൽഎ ചന്ദ്രഭൻ സിങ് അക്യ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.