ETV Bharat / bharat

തെലങ്കാനയിലെത്തിയ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി ടിആര്‍എസ്, മോദിക്ക് മുഖം നല്‍കാതെ കെസിആറും - ബിജെപിക്കെതിരെ ടിആര്‍എസ്

17 ചോദ്യങ്ങള്‍ അടങ്ങിയ വലിയ ബാനറുകള്‍ പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴിനീളെ ടിആര്‍എസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചു. മെഡിക്കല്‍ കോളജ്, വിദ്യഭ്യാസ സ്ഥാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രം സംസ്ഥാനത്തോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നതെന്നാണ് ടി ആര്‍ എസിന്‍റെ ആരോപണം

TRS party welcomes PM modi to Hyderabad  KCR And Modi  TRS party welcomes PM modi to Hyderabad with questions  K Chandrashekar Rao Against BJP  ബിജെപിക്കെതിരെ കെസിആര്‍  ബിജെപിക്കെതിരെ ടിആര്‍എസ്  മോദിക്ക് മുഖം നല്‍കാതെ കെസിആര്‍
തെലങ്കാനിയിലെത്തിയ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി ടിആര്‍എസ്, മോദിക്ക് മുഖം നല്‍കാതെ കെസിആറും
author img

By

Published : May 26, 2022, 11:09 PM IST

തെലങ്കാന : ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിന്‍റെ ഇരുപതാം വാർഷികത്തിൽ പങ്കെടുക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബാനറുകളുമായി തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) പ്രവര്‍ത്തകര്‍. സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വികസന പദ്ധതികള്‍ എവിടെ എന്ന് ചോദിച്ചായിരുന്നു ബാനര്‍.

17 ചോദ്യങ്ങള്‍ അടങ്ങിയ വലിയ ബാനറുകള്‍ പ്രധാന മന്ത്രി സഞ്ചരിക്കുന്ന വഴിനീളെ പ്രവര്‍ത്തകര്‍ സ്ഥാപിച്ചു. മെഡിക്കല്‍ കോളജ്, വിദ്യഭ്യാസ സ്ഥാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രം സംസ്ഥാനത്തോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നതെന്നാണ് ടി ആര്‍ എസിന്‍റെ ആരോപണം.

TRS party welcomes PM modi to Hyderabad  KCR And Modi  TRS party welcomes PM modi to Hyderabad with questions  K Chandrashekar Rao Against BJP  ബിജെപിക്കെതിരെ കെസിആര്‍  ബിജെപിക്കെതിരെ ടിആര്‍എസ്  മോദിക്ക് മുഖം നല്‍കാതെ കെസിആര്‍
ടിആര്‍എസ് സ്ഥാപിച്ച ബോഡുകള്‍

സംസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഇത്തവണയും മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു തയാറായില്ല. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി എത്താന്‍ മണിക്കൂറുകൾ മാത്രം ശേഷിക്കെ അദ്ദേഹം ബെംഗളൂരുവിലേക്ക് പോയി. വ്യാഴാഴ്‌ച രാവിലെയാണ് അദ്ദേഹം പോയത്. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കെസിആർ മോദിയുമായുള്ള കൂടിക്കാഴ്‌ച ഒഴിവാക്കുന്നത്.

ബിജെപി വിരുദ്ധ പാളയം പണിയാന്‍ ശ്രമം :- ബിജെപിക്കെതിരെ വിശാല പ്രതിപക്ഷം എന്ന ആശയുവുമായി കെസിആറും പാര്‍ട്ടിയും പ്രവര്‍ത്തനം ആരംഭിച്ചിട്ട് നാളേറെയായി. ബിജെപിയോടും കേന്ദ്രസര്‍ക്കാറിനോടും കടുത്ത വിയോജിപ്പാണ് അദ്ദേഹം നാളുകളായി പ്രകടിപ്പിക്കുന്നത്.

ഇതിനൊപ്പം രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും അദ്ദേഹം തുടങ്ങി. ഇതിന്‍റെ ഭാഗമായി ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരെ കെസിആര്‍ കണ്ടിരുന്നു.

ദേശീയത്തിലേക്ക് വളരാന്‍ കെസിആര്‍ :- ഒരു ദേശീയ നേതാവായി ഉയര്‍ന്നുവരാനുള്ള പദ്ധതികളും ശ്രമങ്ങളുമാണ് അദ്ദേഹം നടത്തുന്നതെന്ന് നേരത്തേ തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. ഇതിന്‍റെ ഭാഗമെന്നോണം ചണ്ഡിഗഡില്‍, കാർഷിക നിയമങ്ങൾക്കെതിരായ രാജ്യ വ്യാപക കർഷക പ്രക്ഷോഭത്തിനിടെ ജീവൻ വെടിഞ്ഞവരുടെ കുടുംബങ്ങൾക്ക് ധനസഹായം നല്‍കുന്നതടക്കം വിവിധ ദേശീയ പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

Also Read: തുടര്‍ച്ചയായി രണ്ടാം വട്ടം ; നരേന്ദ്രമോദിയെ സ്വീകരിക്കാൻ കെസിആർ ഇല്ല

ദേശീയ രാഷ്ട്രീയത്തിലെ തന്‍റെ സ്വപ്നങ്ങള്‍ വ്യക്തമാക്കിയാണ് കെസിആര്‍ ഹൈദരാബാദില്‍ നടന്ന പാർട്ടിയുടെ 21-ാമത് ടിആർഎസ് പ്ലീനറി യോഗത്തില്‍ പ്രസംഗിച്ചത്. ദേശീയ മുന്നണിയല്ല, മികച്ച രാഷ്ട്രീയ അജണ്ടയാണ് ഇന്ത്യക്ക് വേണ്ടതെന്ന് അന്ന് കെസിആർ പറഞ്ഞത്.

രാജ്യത്തിന് രാഷ്ട്രീയ മുന്നണികൾ ആവശ്യമില്ല, നിലവിലെ ഗതിയും നിലയും മാറ്റുകയും ജനങ്ങളുടെ വികസനത്തിന് സംഭാവന നൽകുകയും ചെയ്യുന്ന ഒരു ബദൽ അജണ്ടയാണ് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

തെലങ്കാന രാഷ്ട്ര സമിതി, ഭാരത രാഷ്ട്ര സമിതിയാകുമോ...? :- രാജ്യത്തിനായി തെലങ്കാനയില്‍ നിന്നും ഒരു പാര്‍ട്ടി പ്രവര്‍ത്തിച്ചാല്‍ അത് അഭിമാനമല്ലെ എന്നും അദ്ദേഹം ചോദിച്ചു. കെസിആറിന്‍റെ പ്രസംഗം അടുത്ത് തന്നെ ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹം പിടിമുറുക്കാനുള്ള പദ്ധതികളുടെ തുടക്കമാണെന്നാണ് ഇതോടെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്.

ഇന്ത്യയ്ക്ക് മതിയായ സാമ്പത്തിക സ്രോതസ്സുണ്ട്, വികസനത്തിന് നിശ്ചയദാർഢ്യവും ആത്മാർഥതയോടെ പ്രവര്‍ത്തിച്ചാല്‍ പുരോഗതി കൈവരിക്കാം. ഇന്ത്യയിൽ പുരോഗതി കൈവരിക്കണമെങ്കിൽ പുതിയ കാർഷിക, വ്യാവസായിക, സാമ്പത്തിക നയങ്ങൾ കൊണ്ടുവരണം. തെലങ്കാന രാഷ്ട്ര സമിതിയെപ്പോലെ, ഭാരത രാഷ്ട്ര സമിതി സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനിടെ 2024ൽ ബിജെപി തെലങ്കാന ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. തെലങ്കാനയിലെ ജനങ്ങളുടെ രാഷ്ട്രീയം മാറിയെന്നും ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.