ഹൈദരാബാദ് : അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമയുള്ള വേദിയില്‍ മൈക്ക് എടുത്തുമാറ്റി തെലങ്കാനയില്‍ ടിആര്‍എസ് പ്രവര്‍ത്തകന്‍റെ പ്രതിഷേധം. ഒരു റാലിയുടെ വേദിയില്‍ അദ്ദേഹം നില്‍ക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത നടപടി. പൊടുന്നനെ സ്റ്റേജിൽ കയറിയ തെലങ്കാന രാഷ്‌ട്ര സമിതി പ്രവർത്തകന്‍ മൈക്ക് എടുത്തുമാറ്റുകയായിരുന്നു.
പാർട്ടിയുടെ കൊടിയിലെ നിറമായ മജന്തയിലുള്ള ഷാൾ ധരിച്ചായിരുന്നു ഇയാളെത്തിയത്. ഇയാള്‍ മൈക്ക് എടുത്തുമാറ്റുകയും ഹിമന്ത ബിശ്വ ശര്‍മയെ തുറിച്ചുനോക്കുകയും ചെയ്യുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. നിമഞ്ജന ഘോഷയാത്രയുടെ ഭാഗമായി ഭാഗ്യനഗർ ഗണേശ ഉത്സവ സമിതിയുടെ ക്ഷണപ്രകാരമാണ് ശർമ തെലങ്കാനയിലെത്തിയത്. വെള്ളിയാഴ്‌ച അദ്ദേഹം നഗരത്തിലെ മഹാലക്ഷ്‌മി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. പിന്നാലെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ രൂക്ഷമായി വിമർശിച്ചു. ഇതിനുപിന്നാലെയായിരുന്നു ടിആർഎസ് പ്രവർത്തകന്‍റെ പ്രതിഷേധം.
-
#WATCH | Telangana: A man tried to confront Assam CM Himanta Biswa Sarma by dismantling the mike on a stage at a rally in Hyderabad pic.twitter.com/HFX0RqVEd8
— ANI (@ANI) September 9, 2022 " class="align-text-top noRightClick twitterSection" data="
">#WATCH | Telangana: A man tried to confront Assam CM Himanta Biswa Sarma by dismantling the mike on a stage at a rally in Hyderabad pic.twitter.com/HFX0RqVEd8
— ANI (@ANI) September 9, 2022#WATCH | Telangana: A man tried to confront Assam CM Himanta Biswa Sarma by dismantling the mike on a stage at a rally in Hyderabad pic.twitter.com/HFX0RqVEd8
— ANI (@ANI) September 9, 2022
മുഖ്യമന്ത്രി കെസിആർ ബിജെപി രഹിത രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, പക്ഷേ ഞങ്ങൾ സംസാരിക്കുന്നത് രാജവംശരഹിത രാഷ്ട്രീയത്തെക്കുറിച്ചാണ്. അദ്ദേഹത്തിന്‍റെ മകന്‍റെയും മകളുടെയും ചിത്രങ്ങൾ ഞങ്ങൾ ഇപ്പോഴും ഹൈദരാബാദിൽ കാണുന്നു. രാജ്യത്തിന്‍റെ രാഷ്ട്രീയം രാജവംശ രാഷ്ട്രീയത്തിൽ നിന്ന് മുക്തമാകണം. സർക്കാർ രാജ്യത്തിനും ജനത്തിനും വേണ്ടി ആയിരിക്കണം - ശർമയുടെ വിമര്‍ശനം ഇങ്ങനെയായിരുന്നു.
നേരത്തെ ഗണേശ ചതുർഥിയോടനുബന്ധിച്ച് വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്നത് തടഞ്ഞ തെലങ്കാന സർക്കാരിനെതിരെ പ്രതിഷേധ സൂചകമായി ഭാഗ്യനഗർ ഗണേശ ഉത്സവ സമിതി ചൊവ്വാഴ്‌ച സെക്കന്തരാബാദിലെ ടാങ്ക്ബണ്ടിൽ ബൈക്ക് റാലി നടത്തിയിരുന്നു.