ETV Bharat / bharat

Trisha First Look Poster ലിയോ ട്രെയിലർ റിലീസിന് മുമ്പ് തൃഷയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത് - വിജയ്

Leo Trailer Release ലിയോ ട്രെയിലര്‍ റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പെത്തിയ തൃഷയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

Trisha first look poster  Trisha first look  Leo trailer release  Leo  തൃഷയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍  തൃഷ  ലിയോ ട്രെയിലർ  ലിയോ  വിജയ്  Lokesh Kanagaraj movie
Trisha First Look Poster
author img

By ETV Bharat Kerala Team

Published : Oct 5, 2023, 5:09 PM IST

ദളപതി വിജയ് ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലിയോ' (Leo). പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. റിലീസിനോടടുക്കുന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് (Leo Trailer Release) കാത്തിരുന്ന പ്രേക്ഷകര്‍ക്ക് മറ്റൊരു സമ്മാനമാണ് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നത്.

'ലിയോ' ട്രെയിലര്‍ റിലീസിന് മുമ്പ് ചിത്രത്തിലെ തൃഷയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ (Trisha First Look From Leo) പുറത്തു വിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ഭയം നിറഞ്ഞ മുഖത്തോടെയുള്ള തൃഷയെയാണ് ഫസ്‌റ്റ് ലുക്കില്‍ കാണാനാവുക. ട്രെയിലര്‍ റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പെത്തിയ തൃഷയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Also Read: Censoring Of Vijay Film Leo : ലിയോയുടെ സെൻസറിങ് പൂർത്തിയായി ; വിജയ് ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ്

ഒരു രക്തം പുരണ്ട കത്തി തൃഷയുടെ നേര്‍ക്ക് ചൂണ്ടുന്നതായും നടിയുടെ മുഖത്തേയ്‌ക്ക് ചോര തുള്ളികള്‍ തെറിച്ചു വീഴുന്നതും ഫസ്‌റ്റ് ലുക്കില്‍ ദൃശ്യമാകുന്നുണ്ട്. എന്നാല്‍ തൃഷയുടെ മറുവശത്തുള്ളത്ത് ആരാണെന്നുള്ളത് ഫസ്‌റ്റ് ലുക്കില്‍ വെളിപ്പെടുത്തുന്നില്ല. ഇത് ആരാധകരില്‍ ആവേശം ഉണര്‍ത്തിയിരിക്കുകയാണ്.

ഇന്ന് വൈകിട്ട് (ഒക്‌ടോബര്‍ 5) ആറ് മണിക്കാണ് 'ലിയോ' ട്രെയിലര്‍ റിലീസ് ചെയ്യുക. സോഷ്യൽ മീഡിയ റെക്കോർഡുകൾ സൃഷ്‌ടിക്കാന്‍ ലക്ഷ്യമിട്ട് 'ലിയോ' ട്രെയിലറിനെ വരവേൽക്കാൻ ആഘോഷങ്ങളുമായി ആരാധകർ ഒരുങ്ങിയിരിക്കുകയാണ്. ഒക്‌ടോബര്‍ 19നാണ് 'ലിയോ' തിയേറ്ററുകളില്‍ എത്തുന്നത്.

ഇതിനോടകം തന്നെ 'ലിയോ'യുടേതായി പുറത്തിറങ്ങിയ രണ്ട് ലിറിക്കല്‍ വീഡിയോ ഗാനങ്ങളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ലോകേഷ് കനകരാജ് (Lokesh Kanagaraj) സംവിധാനം ചെയ്‌ത ചിത്രം ഒരു ഗ്യാങ്‌സ്‌റ്റര്‍ ആക്ഷൻ ഡ്രാമയായാണ് തിയേറ്ററുകളില്‍ എത്തുന്നത്. സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്.

Also Read: Leo Badass Lyric Video Out | ലിയോയിലെ ബാഡ്ആസിന്‍റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി, യൂട്യൂബിൽ തരംഗം

കഴിഞ്ഞ ദിവസമാണ് 'ലിയോ'യുടെ സെൻസറിംഗ് (Leo Censoring) പൂർത്തിയായത്. സിനിമയ്‌ക്ക് യുഎ സർട്ടിഫിക്കേറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത് (Leo censored with UA certificate). വിജയ്‌യും തൃഷയും കേന്ദ്രകഥാപാത്രത്തില്‍ എത്തുമ്പോള്‍ സഞ്ജയ് ദത്ത്, അർജുൻ സർജ, പ്രിയ ആനന്ദ്, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, മാത്യു തോമസ്, ബാബു ആന്‍റണി, സാൻഡി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

സെവൻ സ്‌ക്രീൻ സ്‌റ്റുഡിയോ, ദി റൂട്ട് എന്നി ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് 'ലിയോ'യുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മുവീസിന് വേണ്ടി ഗോകുലം ഗോപാലനാണ് 'ലിയോ'യുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്‍റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ പാർട്‌ണര്‍. മനോജ് പരമഹംസ (Manoj Paramahamsa) ആണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ (Anirudh Ravichander) ആണ് സംഗീതം.

Also Read: Vijay Leo Movie Poster 'യുദ്ധം ഒഴിവാക്കു, ശാന്തമായിരിക്കൂ'.. ദളപതി ആരാധകർക്ക് ആവേശമായി ലിയോയുടെ പുതിയ പോസ്റ്റർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.