ധർമനഗർ: ട്രെയിൻ യാത്രക്കാരനിൽ നിന്ന് മൂന്ന് ഇറ്റാലിയൻ പിസ്റ്റൾ പിടിച്ചെടുത്തു. സംഭവത്തിൽ ഗണ്ടാചെര സ്വദേശി ജനമണി ചക്‌മയെ ധർമനഗർ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് അഗർത്തലയിലേക്കുള്ള ത്രിപുര സുന്ദരി എക്‌സ്‌പ്രസിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
വ്യാഴാഴ്‌ചയാണ് സംഭവം. ധർമനഗർ സ്റ്റേഷനിൽ ട്രയിൽ നിർത്തി നടത്തിയ തിരച്ചിലിലാണ് പ്രതി അറസ്റ്റിലായത്. പിടിച്ചെടുത്ത മൂന്ന് പിസ്റ്റളുകളും 7.65 മില്ലീമീറ്റർ വലുപ്പമുള്ളവയാണ്. ഇവ കടത്തുന്ന സംഘത്തിലെ ഇടനിലക്കാരനാണ് പിടിയിലായ ചക്‌മയെന്ന് പൊലീസ് പറയുന്നു. ഏതെങ്കിലും നിരോധിത സംഘടനകളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. നിലവിൽ സംഘത്തിലെ മറ്റു കൂട്ടാളികളെ കണ്ടെത്താൻ ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്.
ALSO READ:മൂന്ന് കോടിയുടെ ഹാഷിഷ് ഓയിലുമായി ആന്ധ്ര സ്വദേശിനികള്‍ പിടിയില്‍