ETV Bharat / bharat

നാശം വിതച്ച് സിത്രാംഗ്; ത്രിപുരയില്‍ അതീവ ജാഗ്രത; എന്‍ഡിആര്‍എഫിനെ വിന്യസിച്ചു

author img

By

Published : Oct 24, 2022, 6:38 PM IST

സിത്രാംഗ്‌ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ത്രിപുരയ്‌ക്കാെപ്പം മേഘാലയയിലും കനത്ത ജാഗ്രത

Tripura Meghalaya Cyclone Sitrang  Tripura on high alert on cyclone sitrang  നാശം വിതച്ച് സിത്രാംഗ്  ത്രിപുരയില്‍ അതീവ ജാഗ്രത  എന്‍ഡിആര്‍എഫിനെ വിന്യസിച്ചു  സിത്രാംഗ്‌  ത്രിപുരയില്‍ അതീവ ജാഗ്രത  അഗര്‍ത്തല വാര്‍ത്തകള്‍  ത്രിപുര വാര്‍ത്തകള്‍  മേഘാലയ വാര്‍ത്തകള്‍
നാശം വിതച്ച് സിത്രാംഗ്; ത്രിപുരയില്‍ അതീവ ജാഗ്രത;എന്‍ഡിആര്‍എഫിനെ വിന്യസിച്ചു

അഗര്‍ത്തല: സിത്രാംഗ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേന ത്രിപുരയിലെ അഗര്‍ത്തലയിലെത്തി. 125 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന അഞ്ച് സംഘങ്ങളാണ് തിങ്കളാഴ്‌ച സംസ്ഥാനത്തെത്തിയത്. സംഘത്തെ ത്രിപുരയിലെ വിവിധ ജില്ലകളില്‍ വിന്യസിച്ചു.

ഉനകോട്ടി ജില്ലയിലെ കുമാർഘട്ട്, ഖോവായ് ജില്ലയിലെ തെലിയമുറ, സൗത്ത് ജില്ലയിലെ ശാന്തിർബസാർ, ഗോമതി ജില്ലയിലെ ഉദയ്‌പൂർ, സെപാഹിജാല ജില്ലയിലെ ഗോകുൽനഗർ എന്നിവിടങ്ങളിലായാണ് സംഘത്തെ വിന്യസിച്ചത്. സിത്രാംഗ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ നിലവില്‍ സംസ്ഥാനത്ത് നാശനഷ്‌ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

നാളെ (ഒക്‌ടോബര്‍ 25) പുലര്‍ച്ചയോടെ ത്രിപുരയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ബംഗ്ലാദേശിലെ ടിങ്കോണ ദ്വീപിലേക്ക് സിത്രാംഗ് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ സേനയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഡോ.ശരത് കുമാർ ദാസ് പറഞ്ഞു. അതേസമയം സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കാരണം ത്രിപുരയില്‍ മഴ ശക്തി പ്രാപിക്കുമെന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ദേശീയ ദുരന്ത നിവാരണ സേന, കേന്ദ്ര അർദ്ധ സൈനിക വിഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സേനകളുടെ സഹായം ആവശ്യപ്പെട്ടു. മഴ ശക്‌തമാകുന്ന സാഹചര്യത്തില്‍ ഇന്നും നാളെയും ത്രിപുരയിലുടനീളം റോഡ് ഉള്‍പ്പെടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള അടിയന്തര പ്രവര്‍ത്തനത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ദുരന്ത നിവാരണ സേനയുള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കി. ദുരന്ത സാധ്യത മേഖലയിലുള്ളവരെ മാറ്റി പാര്‍പ്പിക്കാനും ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനും നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളത് കൊണ്ട് തന്നെ ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, മറ്റ് വെള്ളപ്പൊക്ക രക്ഷാവസ്‌തുക്കൾ തുടങ്ങിയ തയ്യാറാക്കണമെന്നും ആവശ്യാനുസരണം ഉപയോഗിക്കണമെന്നും നിര്‍ദേശം നല്‍കി. താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യത ഉള്ളതിനാല്‍ അത്തരം സ്ഥലങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റണമെന്നും ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

നദികളിലെ ഒഴുക്ക്, ജലനിരപ്പ്, വൃഷ്‌ടിപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിരന്തരം നിരീക്ഷണം നടത്താനും പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിനും സഹായം തേടുന്നതിനും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മതാബാരിയിലെ മേളയില്‍ സുരക്ഷ നടപടികള്‍ ശക്‌തമാക്കും.

പൊതുജനങ്ങള്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ട്രെയിന്‍ സര്‍വിസുകളും രണ്ട് ദിവസത്തേക്ക് റദ്ദാക്കി. സിത്രാംഗ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ മേഘാലയയിലും അതീവ ജാഗ്രത നിര്‍ദേശം നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.