ETV Bharat / bharat

രാഷ്‌ട്രപതിയെ കാണണമെന്ന ആവശ്യം സർവകലാശാല നിഷേധിച്ചു ; ബംഗാളില്‍ ആദിവാസി സംഘടനാനേതാക്കളെ വീട്ടുതടങ്കലിലാക്കി - malayalam news

ആദിവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് രാഷ്‌ട്രപത്രി ദ്രൗപതി മുർമുവുമായി ചർച്ച നടത്തണമെന്ന് ആവശ്യം അറിയിച്ച സംഘടനാനേതാക്കളെ പശ്ചിമ ബംഗാൾ സർക്കാർ വീട്ടുതടങ്കലിലാക്കി

Viswas Bharati  West Bengal government  ശാന്തനികേതൻ  രാഷ്‌ട്രപതി ദ്രൗപതി മുർമു  ബംഗാൾ ആദിവാസി സംഘടന  വീട്ടുതടങ്കലിലാക്കി  ആദിവാസി നേതാക്കൾ വീട്ടുതടങ്കലിൽ  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  ദ്യൂച്ച പച്ചാമി  വിശ്വഭാരതി  Draupadi Murmu  six tribal leaders on house arrest  bengal tribal  national news  malayalam news  West Bengal news
ആദിവാസി സംഘടന നേതാക്കളെ വീട്ടുതടങ്കലിലാക്കി
author img

By

Published : Mar 28, 2023, 10:42 PM IST

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ശാന്തിനികേതൻ സന്ദർശിച്ച രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ നേരിൽ കാണണമെന്ന് ആവശ്യം അറിയിച്ച ആറ് ബംഗാൾ ആദിവാസി സംഘടന നേതാക്കളെ പൊലീസ് വീട്ടുതടങ്കലിലാക്കി. വിവാദമായ ദ്യൂച്ച - പച്ചാമി പ്രശ്‌നമുൾപ്പടെ നിരവധി ആവശ്യങ്ങൾ ചർച്ച ചെയ്യാനായി ശാന്തിനികേതനിലേയ്‌ക്ക് കടക്കാൻ അനുവാദം ചോദിച്ച നേതാക്കളെയാണ് സർവകലാശാല തടഞ്ഞത്. ഗോത്രവർഗ - സാന്താള്‍ ജനതയുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സംരക്ഷണത്തെക്കുറിച്ച് രാഷ്‌ട്രപതിയുമായി ചർച്ച ചെയ്യാൻ സംഘടന നേതാക്കൾ തീരുമാനിച്ചിരുന്നു.

രാഷ്‌ട്രപതിയെ കാണാനാകാതെ വീട്ടുതടങ്കലിൽ നേതാക്കൾ : രാഷ്ട്രപതിയെ കാണാന്‍ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിശ്വഭാരതിയുടെ ആക്‌ടിങ് സെക്രട്ടറി അശോക് മഹതിന് കത്ത് നൽകിയിരുന്നെങ്കിലും അവസാന നിമിഷം ആവശ്യം നിരസിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിക്കാണ് രാം സോറൻ, സോന മുർമു, ഡോ. ബിനോയ് കുമാർ സോറൻ, മിന്തി ഹെംബ്രാം, രതിൻ കിസ്‌കു, ഷിബു സോറൻ എന്നീ ആറ് സംഘടന നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. രാഷ്‌ട്രപതി ശാന്തിനികേതനിൽ തുടരുന്ന അത്രയും സമയവും വീടിന് പുറത്തിറങ്ങരുതെന്നാണ് നേതാക്കൾക്ക് നിർദേശം നൽകിയത്.

കൂടാതെ അവരുടെ വസതികളിൽ പൊലീസിനെ വിന്യസിക്കുകയും ചെയ്‌തിരുന്നു. രാവിലെ മുതൽ വീട്ടുതടങ്കലിലായിരുന്ന നേതാക്കൾക്ക് രാഷ്‌ട്രപതി വൈകീട്ട് അഞ്ച് മണിയോടെ ശാന്തിനികേതനിൽ നിന്ന് തിരിച്ചുപോയ ശേഷമാണ് വീടിന് പുറത്ത് കടക്കാൻ അനുമതി നൽകിയത്.

also read: വഴിയരികില്‍ കാത്തു നിന്ന വിദ്യാര്‍ഥികള്‍ക്ക് രാഷ്‌ട്രപതിയുടെ സ്‌നേഹ മധുരം

കൽക്കരി ഖനനത്തിൽ പ്രതിഷേധം : ദ്യൂച്ച-പച്ചാമിയിൽ ഓപ്പൺ പിറ്റ് കൽക്കരി ഖനനത്തിനായി സർക്കാർ ഭൂമി ഏറ്റെടുത്തിരുന്നു. എന്നാൽ ഖനനം ആരംഭിച്ച നാൾ മുതൽ പ്രദേശവാസികൾ ഖനനത്തിനെതിരെ പ്രതിഷേധത്തിലാണ്. ബോൽപൂർ-ശാന്തിനികേതൻ മേഖലയിൽ റിസോർട്ട്, ഹോട്ടലുകൾ, കോട്ടേജുകൾ എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി ആദിവാസികൾക്ക് ഭൂമി നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

നടപടിയിൽ പ്രതിഷേധവുമായി സംഘടനകൾ : ചൊവ്വാഴ്‌ച സർവകലാശാല ഇൻസ്‌പെക്‌ടർ പദവി കൂടി വഹിക്കുന്ന രാഷ്‌ട്രപതി വിശ്വഭാരതിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനാണ് ശാന്തിനികേതനിൽ എത്തിയത്. അതേസമയം ഇന്ന് നടന്ന സംഭവം ആദിവാസി സാമൂഹിക സംഘടനകളിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംസ്ഥാന സർക്കാർ ആദിവാസികളുടെ ആവശ്യങ്ങൾ അടിച്ചമർത്തുകയാണെന്നും തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും സംഘടനകൾ ആരോപിച്ചു.

also read: 'ദേശീയ ഗാനത്തോട് അനാദരവ്' ; മമത ബാനർജിയുടെ ഹർജി നാളെ ബോംബെ ഹൈക്കോടതി പരിഗണിക്കും

ഖനന പദ്ധതി പ്രകൃതിയ്‌ക്ക് നാശം: ആദിവാസി സമൂഹത്തിന്‍റെ ആവശ്യങ്ങൾ സർക്കാർ പരിഹരിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കൽക്കരി ഖനന പദ്ധതി പ്രഖ്യാപിച്ച ദിവസം മുതൽ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിഷയമായിരുന്നു. സർക്കാരിന്‍റെ ഈ പദ്ധതി പ്രകൃതിയെ നശിപ്പിക്കുമെന്നും പ്രദേശവാസികളുടെ ഭൂമി നഷ്‌ടപ്പെടുന്നതിന് കാരണമാകുമെന്നുമായിരുന്നു വിമർശകരുടെ വാദം.

also read: ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്‍റ്സ് കളര്‍ അവാർഡ് സമ്മാനിച്ച് രാഷ്‌ട്രപതി;'ഏറെ സന്തോഷമുണ്ട്': ദ്രൗപതി മുര്‍മു

അതേസമയം പദ്ധതി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ ഉയർത്തുമെന്നും അനുകൂലികൾ വാദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.