ETV Bharat / bharat

ഹൈദരാബാദില്‍ 8 വയസുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു; നരബലിയെന്ന് സംശയം - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

അഴുക്കുചാലില്‍ നിന്നും കണ്ടെത്തിയ മൃതദേഹം അലാവുദീന്‍ കോട്ടി പ്രദേശത്തെ അബ്‌ദുള്‍ വഹീദ് എന്ന എട്ടു വയസുകാരന്‍റെയാണെന്ന് കണ്ടെത്തി. കൊലപാതകത്തിന് പിന്നില്‍ നരബലിയാണെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്

transgender murders eight year old  transgender  human sacrifice suspected  human sacrifice  hyderabad murder  latest national news  വയസുകാരനെ കൊലപ്പെടുത്തി  മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു  നരബലിയെന്ന് സംശയം  നരബലി  അബ്‌ദുള്‍ വഹീദ്  സാമ്പത്തിക തര്‍ക്കം  ഹൈദരാബാദ്  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഹൈദരാബാദില്‍ 8 വയസുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു; നരബലിയെന്ന് സംശയം
author img

By

Published : Apr 21, 2023, 4:20 PM IST

ഹൈദരാബാദ്: സനാത്നഗറില്‍ എട്ട് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളിയ സംഭവം നരബലിയെന്ന് സംശയം. ശരീരത്തിലെ എല്ലുകള്‍ ഒടിച്ച ശേഷമാണ് അഴുക്കുചാലില്‍ തള്ളിയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍, ഇന്നലെ രാത്രി നാടിനെ നടുക്കിയ കൊലപാതകം നരബലി അല്ല എന്ന നിഗമനത്തിലാണ് പൊലീസ്.

അഴുക്കുചാലില്‍ നിന്നും കണ്ടെത്തിയ മൃതദേഹം അലാവുദീന്‍ കോട്ടി പ്രദേശത്തെ അബ്‌ദുള്‍ വഹീദ് എന്ന എട്ട വയസുകാരന്‍റെയാണെന്ന് കണ്ടെത്തി. കുട്ടിയുടെ പിതാവ് വാസീം ഖാന്‍ അബ്‌ദുള്‍ വഹീദിനെ കാണാനില്ലെന്ന് പരാതി നല്‍കിയതിന്‍റെ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയുടെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ ഇമ്രാന്‍ ഏലിയാസ് ഫിസ ഖാന്‍ എന്ന ട്രാന്‍സ്‌ജെന്‍ഡറെയും നാല് കൂട്ടാളികളെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.

കൊലപാതകത്തിന് കാരണം സാമ്പത്തിക തര്‍ക്കം: മൃതദേഹം കണ്ടെടുത്ത ശേഷം കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍ ട്രാന്‍സ്‌ജെന്‍ഡറിന്‍റെ വീട് അടിച്ചുതകര്‍ത്തിരുന്നു. കൊലപാതകത്തിന് പിന്നില്‍ നരബലിയാണെന്ന് ആരോപിച്ച കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, ഫിസ ഖാനും തുണിവ്യാപാരിയായ കുട്ടിയുടെ പിതാവ് വസീം ഖാനും തമ്മില്‍ നിലനിന്നിരുന്ന സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് പൊലീസിന്‍റെ നിഗമനം.

ചിട്ടി ബിസിനസ് നടത്തിയിരുന്ന ട്രാന്‍സ്‌ജെന്‍ഡറിന്‍റെ പക്കല്‍ നിന്നും വാസിം ഖാന്‍ ചിട്ടി പിടിച്ചിരുന്നു. ചിട്ടിയ്‌ക്കായുള്ള പണം അടയ്‌ക്കുന്നതിനെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടാകുകയും ചെയ്‌തിരുന്നു. നാല് പേര്‍ ചേര്‍ന്ന് ഫിസയുടെ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോകുന്നതായി കണ്ടിരുന്നുവെന്നും അതിന് ശേഷമാണ് കുട്ടിയെ കാണാതായതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

പ്രദേശവാസികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌ജെന്‍ഡറെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളിയത് താനാണെന്ന് ഫിസ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. കുട്ടിയോട് ഫിസ വെള്ളം ആവശ്യപ്പെട്ടുവെന്നും വെള്ളം നല്‍കവെയാണ് ഫിസ കുട്ടിയെ തട്ടികൊണ്ടുപോയതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

വെള്ളം നിറച്ച ബക്കറ്റിലിട്ട ശേഷം കുട്ടിയെ ഇവര്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ സഹായത്തോടെയാണ് ഫിസ കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്. പിന്നീട് ശരീരത്തിലെ എല്ലുകള്‍ ഒടിച്ച ശേഷം പ്ലാസ്‌റ്റിക് ബാഗിലാക്കി മൃതദേഹം അഴുക്കുചാലില്‍ നിക്ഷേപിക്കുകയായിരുന്നു.

ട്രാന്‍സ്‌ജെന്‍ഡറും കുട്ടിയുടെ പിതാവും തമ്മില്‍ നിലനിന്നിരുന്ന സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ശ്രീനിവാസ് റാവോ പറഞ്ഞു. എന്നാല്‍, നരബലിയാണ് കുട്ടിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. ഇത് കണക്കിലെടുത്ത് കേസിന്‍റെ എല്ലാ കോണുകളിലും അന്വേഷണം നടക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

സംഭവ സ്ഥലം സന്ദര്‍ശിച്ച് മന്ത്രി: സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ടി. ശ്രീനിവാസ് യാദവ് മൃതദേഹം കണ്ടെടുത്ത പരിസരം സന്ദര്‍ശിച്ചു. കൊലപാതകത്തിന് കാരണം നരബലിയല്ല എന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളിയെ വെറുതെ വിടില്ലെന്നും അതിവേഗ കോടതിയെ സമീപിച്ച ശേഷം അനുയോജ്യമായ ശിക്ഷ പ്രതിയ്‌ക്ക് വാങ്ങി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.