ETV Bharat / bharat

കനത്ത മൂടല്‍മഞ്ഞ്: 24 ട്രെയിനുകള്‍ വൈകിയോടുന്നു - കനത്ത മൂടല്‍മഞ്ഞ്

trains running late due to dense fog: ഉത്തരേന്ത്യയില്‍ അതി ശൈത്യം തുടരുന്നു. ട്രെയിനുകള്‍ വൈകും. ഇന്ന് മുതല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്.

24 trains running late  Fog  കനത്ത മൂടല്‍മഞ്ഞ്  24 ട്രെയിനുകള്‍ വൈകുന്നു
Delhi: 24 trains running late due to dense fog
author img

By ETV Bharat Kerala Team

Published : Jan 11, 2024, 11:53 AM IST

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധയിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് ബാധിച്ചിരിക്കുന്നതിനാല്‍ ഇന്ന് 24 ട്രെയിനുകള്‍ ഡല്‍ഹിയിലെത്താന്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു. നാലോളം ട്രെയിനുകള്‍ നാല് മണിക്കൂര്‍ വൈകിയാണ് ഓടുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു (trains running late due to dense fog).

കത്തിഹാര്‍-അമൃത്‌സര്‍ എക്‌സ്‌പ്രസ്, അസംഗഡ്-ഡല്‍ഹി ജങ്‌ഷന്‍ കൈയ്‌ഫിയാത് എക്‌സ്‌പ്രസ്, കാമാഖ്യ-ഡല്‍ഹി ജങ്‌ഷന്‍ ബ്രഹ്മപുത്ര മെയില്‍, സിയോനി-ഫെറോസ് പൂര്‍ എന്നിവയാണ് നാല് മണിക്കൂര്‍ വൈകുന്നത്.

നാല് ട്രെയിനുകള്‍ രണ്ടേകാല്‍ മണിക്കൂര്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഭുവനേശ്വര്‍-ന്യൂഡല്‍ഹി രാജധാനി എക്‌സ്‌പ്രസ്, സെക്കന്തരാബാദ്-നിസാമുദ്ദീന്‍, ചെന്നൈ-ന്യൂഡല്‍ഹി ജിടി, മാണിക്‌പൂര്‍-നിസാമുദ്ദീന്‍ എക്‌സ്‌പ്രസ് എന്നിവയാണ് അവ. അതേസമയം അജ്‌മീര്‍-കത്രപൂജ എക്‌സ്‌പ്രസ് ആറ് മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.

പതിമൂന്നോളം ട്രെയിനുകള്‍ ഒരുമണിക്കൂര്‍ മുതല്‍ ഒന്നേകാല്‍ മണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്. ദിബ്രുഗഡ്-ന്യൂഡല്‍ഹി രാജധാനി എക്‌സ്‌പ്രസ്, ഭുവനേശ്വര്‍-ന്യൂഡല്‍ഹി തുരന്തോ, പുരി -ന്യൂഡല്‍ഹി പുരുഷോത്തം എക്‌സ്‌പ്രസ്, പ്രയാഗ് രാജ്-ന്യൂഡല്‍ഹി എക്‌സ്‌പ്രസ്, മാബെല്‍ഹി ദേവി ധാം പ്രതാപ് ഗഡ് -ഡല്‍ഹി ജങ്‌ഷന്‍, ചെന്നൈ-ന്യൂഡല്‍ഹി എക്‌സ്‌പ്രസ്, ഇസ്ലാംപൂര്‍-ന്യൂഡല്‍ഹി മഗധ് എക്‌സ്‌പ്രസ് തുടങ്ങിയവയാണ് ഒരു മണിക്കൂര്‍ മുതല്‍ ഒന്നേകാല്‍ മണിക്കൂര്‍ വരെ വൈകുമെന്ന് അറിയിച്ചിട്ടുള്ളത്.

സഹാറ-ന്യൂഡല്‍ഹി വൈശാലി എക്‌സ്‌പ്രസ്, അംബേദ്ക്കര്‍ നഗര്‍ -കത്ര എക്‌സ്‌പ്രസ് എന്നിവ മുന്നേകാല്‍ മണിക്കൂര്‍ വൈകി മാത്രമേ ഡല്‍ഹിയില്‍ എത്തുകയുള്ളൂ എന്നാണ് അറിയിച്ചിട്ടുള്ളത്. അടുത്ത നാല് ദിവസം കൂടി വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ പുലര്‍ച്ചെ മൂടല്‍ മഞ്ഞുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. അതേസമയം കൊടും തണുപ്പിന് ഇന്ന് മുതല്‍ നേരിയ ശമനമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്.

കനത്ത മൂടല്‍ മഞ്ഞ് കാഴ്‌ച മറച്ചതോടെ ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങേണ്ട വിമാനങ്ങള്‍ പലതും വഴി തിരിച്ച് വിടുകയുണ്ടായി. ഉത്തരേന്ത്യയില്‍ കഴിഞ്ഞ ദിവസം കോള്‍ഡ് വേവ് മുന്നറിയിപ്പ് പുറത്ത് വിട്ടിരുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അന്തരീക്ഷോഷ്‌മാവ് സാധാരണയെക്കാള്‍ കുറഞ്ഞിരിക്കുന്നത്.

Also Read: രാജ്യതലസ്ഥാനം വിറങ്ങലിക്കുന്നു ; ആറ് സംസ്ഥാനങ്ങളില്‍ റെഡ് അലർട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.