ETV Bharat / bharat

മധ്യപ്രദേശിൽ പരിശീലന വിമാനം തകർന്നുവീണു; 2 ട്രെയിനി പൈലറ്റുമാരെ കാണാതായി

മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലെ ബിർസി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം മധ്യപ്രദേശിലെ ബാലാഘട്ടിലാണ് തകർന്നുവീണത്.

Trainer aircraft crashes in Balaghat district two pilots missing  മധ്യപ്രദേശിൽ പരീശീലന വിമാനം തകർന്നുവീണു  പരീശീലന വിമാനം തകർന്നുവീണു  പരിശീലനപ്പറക്കലിനിടെ വിമാനം തകർന്നുവീണു  മധ്യപ്രദേശിൽ വിമാനാപകടം  ചെറു വിമാനം തകർന്നുവീണു  വിമാനം തകർന്നുവീണു  ബാലാഘട്ട്  രണ്ട് ട്രെയിനി പൈലറ്റുമാരെ കാണാതായി  Trainer aircraft crashes in Balaghat  Trainer aircraft crashes in madhya pradesh
മധ്യപ്രദേശിൽ പരീശീലന വിമാനം തകർന്നുവീണു
author img

By

Published : Mar 18, 2023, 7:05 PM IST

ബാലാഘട്ട് (മധ്യപ്രദേശ്): മധ്യപ്രദേശിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്നുവീണു. ബാലാഘട്ട് ജില്ല ആസ്ഥാനത്ത് നിന്ന് 40 കിലോമീറ്റർ അകലെയുള്ള ലാഞ്ചി, കിർണാപൂർ പ്രദേശത്താണ് വിമാനം തകർന്ന് വീണത്. രണ്ട് ട്രെയിനി പൈലറ്റുമാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

അതേസമയം അപകട സ്ഥലത്തിന് കുറച്ച് അകലെ ഒരു പുരുഷന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതായി പൊലീസ് സൂപ്രണ്ട് സമീർ സൗരഭ് അറിയിച്ചു. ഇത് വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ആണോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്. വിമാനത്തിലുണ്ടായിരുന്ന വനിത ട്രെയിനി പൈലറ്റിനായും തെരച്ചിൽ നടക്കുകയാണ്.

ബാലാഘട്ടുമായി അതിർത്തി പങ്കിടുന്ന മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലെ ബിർസി വിമാനത്താവളത്തിൽ നിന്നാണ് പരിശീലന വിമാനം പറന്നുയർന്നത്. അപകട കാരണം വ്യക്‌തമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.