ബക്‌സർ : ബിഹാറിലെ ബക്‌സറിൽ ട്രെയിൻ അപകടം. ആറ് ബോഗികളുള്ള നോർത്ത് ഈസ്‌റ്റ് സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 12506) പാളം തെറ്റി. റെയിൽവേ സ്‌റ്റേഷനിലാണ് അപകടമുണ്ടായത് (Train Derailed In Bihar).
ന്യൂഡൽഹിയിൽ നിന്ന് ടിൻസുകിയയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പാളം തെറ്റിയ കോച്ചുകളെ ട്രാക്കിൽ തിരികെ എത്തിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക സംഘം പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആർപിഎഫ് പോസ്‌റ്റ് ഇൻചാർജ് ഇതുവരെ ആളപായമൊന്നും സ്ഥിരീകരിച്ചിട്ടില്ല.