ETV Bharat / bharat

Train Accident In Bangladesh : ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 20 മരണം

Train Accident Death: ബംഗ്ലാദേശില്‍ പാസഞ്ചര്‍- ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Oct 23, 2023, 6:09 PM IST

Updated : Oct 23, 2023, 7:38 PM IST

ധാക്ക: ബംഗ്ലാദേശില്‍ പാസഞ്ചര്‍ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ച് അപകടം. 20 പേര്‍ മരിച്ചു. 100 പേര്‍ക്ക് പരിക്ക്. ഇന്ന് (ഒക്‌ടോബര്‍ 23) വൈകുന്നേരം 3.30ഓടെയാണ് അപകടം.

കിഷോര്‍ഗഞ്ചില്‍ നിന്നും ധാക്കയിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭൈരവ് റയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്‍റെ രണ്ട് ബോഗികള്‍ തകര്‍ന്നിട്ടുണ്ടെന്നും ട്രെയിന്‍ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും ധാക്ക റെയിൽവേ പൊലീസ് സൂപ്രണ്ട് അനോവർ ഹൊസൈൻ പറഞ്ഞു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

Last Updated : Oct 23, 2023, 7:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.