ജയ്പൂര്‍: രാജസ്ഥാനിലെ കോട്ട റെയിൽവേ ഡിവിഷനിൽ കഴിഞ്ഞ മാസം മാത്രം 100 ട്രാക്ക് പരിപാലകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലും രോഗ വ്യാപനം തടയാൻ റെയിൽവേ കർശന നടപടി സ്വീകരിച്ചിട്ടില്ല. കോട്ട റെയിൽവേ ഡിവിഷനിൽ ട്രാക്ക് പരിപാലകരുടെ 150 ഓളം ഗ്രൂപ്പുകളാണുള്ളത്. ഓരോ ഗ്രൂപ്പിലും 20 മുതൽ 30 വരെ അംഗങ്ങളുണ്ട്. എല്ലാ ജീവനക്കാരുടെയും പ്രവർത്തനം ട്രാക്ക് അറ്റകുറ്റപ്പണികളാണ്. ഒരുമിച്ചല്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങല്‍ നടത്താന്‍ സാധ്യമല്ല. ഇവര്‍ക്ക് കൃത്യമായ താമസ സൗകര്യവും മരുന്നും ലഭ്യമല്ല. കൂടാതെ ട്രാക്ക് പരിപാലകരുടെ പ്രതിരോധ കുത്തിവയ്പ്പ് മുൻഗണനാപ്രകാരം റെയിൽവേ നടത്തുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
Also Read: 'കൊവിവാൻ' : മുതിര്‍ന്ന പൗരര്‍ക്ക് കൈത്താങ്ങായി ഡല്‍ഹി പൊലീസ്
ട്രാക്ക് പരിപാലകര്‍ക്ക് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കാന്‍ സമ്മര്‍ദമുണ്ട്. ഇവരില്‍ പലരുടെയും ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. പലര്‍ക്കും കൃത്യമായി അവധി പോലും ലഭിക്കുന്നില്ലെന്ന് ഓൾ ഇന്ത്യ റെയിൽവേ ട്രാക്ക് മെയിന്റനൻസ് യൂണിയൻ പ്രസിഡന്റ് മുകേഷ് യോഗി ഇടിവി ഭാരതിനോട് പറഞ്ഞു.
രാജസ്ഥാനില്‍ 24 മണിക്കൂറിനിടെ 18,231 പുതിയ കൊവിഡ് കേസുകളും, 164 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 7,20,799 ആയും മരണസംഖ്യ 5,346 ആയും ഉയര്‍ന്നു. തലസ്ഥാനമായ ജയ്പൂരിലാണ് ഏറ്റവും കൂടുതൽ മരണം(48) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4,902 പുതിയ കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.