ETV Bharat / bharat

Tourists died | ഓക്‌സിജന്‍റെ അളവ് കുറഞ്ഞു, മണാലി-ലേ ദേശീയപാതയിൽ 2 വിനോദ സഞ്ചാരികൾ മരിച്ചു

ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്ന് ഓക്‌സിജന്‍റെ അളവ് കുറഞ്ഞ് രണ്ട് വിനോദ സഞ്ചാരികൾ മരിച്ചു

low oxygen level  manali leh route  two tourists died manali  Lahaul  വിനോദ സഞ്ചാരികൾ മരിച്ചു  ഓക്‌സിജന്‍റെ അളവ് കുറഞ്ഞു  മണാലി ലേ ദേശീയപാത  ഓക്‌സിജന്‍റെ അളവ്  മഞ്ഞ്
Tourists died
author img

By

Published : Jun 22, 2023, 10:46 PM IST

കീലോങ് : മണാലി-ലേ ദേശീയപാതയിൽ ഓക്‌സിജന്‍റെ അളവ് അപകടകരമാംവിധം താഴ്‌ന്ന് രണ്ട് വിനോദ സഞ്ചാരികൾ മരിച്ചു. ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ ആദിത്യ (32), ജമ്മുവിലെ സരിക വിഹാർ ലോവർ രൂപ് നഗറിലെ കബാല സിംഗ് (48) എന്നിവരാണ് മരിച്ചത്. ജൂൺ 21 ന് സർച്ചുവിനടുത്തുള്ള പാങ്ങിൽ വച്ചാണ് ആദിത്യ മരണപ്പെട്ടത്.

അതേസമയം ഇന്ന് ജിംഗ്‌ജിംഗ്‌ബറിൽ വച്ചാണ് കബാല മരിച്ചത്. പൊലീസ് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കീലോംഗ് ആശുപത്രിയിലേക്ക് മാറ്റി. റോഡിലൂടെ നടക്കുമ്പോൾ ശ്വാസതടസം സംഭവിച്ചാണ് വിനോദസഞ്ചാരികൾ മരിച്ചതെന്ന് അവർക്കൊപ്പമുണ്ടായിരുന്നവർ പറഞ്ഞതായി ലാഹൗൾ പൊലീസ് അറിയിച്ചു.

വിനോദസഞ്ചാരികൾ മെഡിക്കൽ കിറ്റ് കരുതണം : മണാലി-ലേ ദേശീയ പാതയിലൂടെ പോകുന്ന വിനോദസഞ്ചാരികളോട് മുൻകരുതലിന്‍റെ ഭാഗമായി ഓക്‌സിജൻ സിലിണ്ടറുകൾ, ഓക്‌സിജൻ ഗുളികകൾ, മെഡിക്കൽ കിറ്റുകൾ എന്നിവ കരുതണമെന്ന് പൊലീസ് അഭ്യർഥിച്ചു. ഇതിന് പുറമെ വിനോദ സഞ്ചാരികൾ ധാരാളം കുടിവെള്ളം കരുതണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലാഹൗൾ സ്‌പിതി ജില്ല വളരെ ഉയരം കൂടിയതും വർഷം മുഴുവന്‍ മഞ്ഞ് മൂടി കിടക്കുന്നതുമായ പ്രദേശമാണ്.

also read : ജമ്മു കശ്‌മീരിൽ ഹിമപാതം ; രണ്ട് വാഹനങ്ങൾ മഞ്ഞിനടിയിൽ, ജാഗ്രതാനിർദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി

ലാഹൗൾ സ്‌പിതി വഴി കടന്നുപോകുന്ന ഏറ്റവും ഉയരം കൂടിയ ഹൈവേയാണ് മണാലി-ലേ ദേശീയ പാത. 15,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മണാലിക്കും ലേയ്‌ക്കും ഇടയിൽ ധാരാളം മഞ്ഞ് പാളികളുണ്ട്. നിരവധി വിനോദസഞ്ചാരികളാണ് ഈ വഴി കടന്നുപോകാറുള്ളത്. ഇതിന് മുൻപും ഈ മേഖലയിൽ വച്ച് ഓക്‌സിജന്‍റെ അഭാവം മൂലം ജീവൻ നഷ്‌ടമായതായി പൊലീസ് അറിയിച്ചു.

കൂടാതെ ജില്ലയിൽ പലയിടത്തും നെറ്റ്‌വർക്ക് ഇല്ലാത്ത അവസ്ഥയാണ്. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനും തടസം നേരിടും. അതിനാൽ പ്രായമായവരും ശ്വാസതടസമുള്ളവരും രക്തസമ്മർദമുള്ളവരും ഈ വഴി യാത്ര ചെയ്യുമ്പോൾ നിർബന്ധമായും ഓക്‌സിജൻ കരുതണമെന്ന് പൊലീസ് നിർദേശിച്ചു.

also read : സിക്കിമില്‍ വൻ മഞ്ഞിടിച്ചില്‍; ഏഴ് വിനോദ സഞ്ചാരികൾ മരിച്ചു, രക്ഷപ്രവർത്തനം തുടരുന്നു

ഹിമപാതത്തിൽ വാഹനങ്ങൾ കുടുങ്ങി : കഴിഞ്ഞ മാസം ജമ്മുകാശ്‌മീരിൽ സോജില ചുരത്തിലുണ്ടായ ഹിമപാതത്തിൽ രണ്ട് വാഹനങ്ങൾ മഞ്ഞിനടിയിൽപ്പെട്ടിരുന്നു. പാനിമത ക്യാപ്‌റ്റൻ മോണ്ടിന് സമീപമാണ് ഹിമപാതം ഉണ്ടായത്. ഹിമപാതത്തെ തുടർന്ന് പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികൾ ഒറ്റപ്പെട്ടിരുന്നു.

മെഡിക്കൽ ടീമും റെസ്‌ക്യൂ ടീമും ഇന്ത്യൻ സൈന്യവും ചേർന്നാണ് ഇവിടെ രക്ഷാപ്രവർത്തനം നടത്തിയത്. ശ്രീനഗറിൽ നിന്ന് കാർഗിലിലേയ്‌ക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് സോജില ചുരത്തിൽ അപകടത്തിൽപ്പെട്ടത്. ഹിമപാതത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസപ്പെട്ടിരുന്നു.

also read : Bihar heat wave | ഉരുകിയൊലിച്ച് ബിഹാർ; ഉഷ്‌ണതരംഗത്തിൽ മരണം 70 കടന്നതായി അനൗദ്യോഗിക കണക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.