ETV Bharat / bharat

ദിഷ രവിക്ക് പിന്തുണയുമായി ഗ്രെറ്റ തുൻബെർഗ് - ന്യൂഡൽഹി

അഭിപ്രായ പ്രകടനത്തിനുളള സ്വാതന്ത്ര്യവും സമാധാനപരമായ പ്രതിഷേധവും വിലപേശാനാകാത്ത മനുഷ്യാവകാശങ്ങളാണ്. ഇവ ജനാധിപത്യത്തിൻ്റെ അടിസ്ഥാനമാണ് എന്നാണ് ഗ്രെറ്റ ട്വീറ്റ് ചെയ്‌തത്.

Toolkit Case: Greta Thunberg reacts to Disha Ravi's arrest  ടൂൾകിറ്റ് കേസിൽ ദിഷ രവിക്ക് പിന്തുണയുമായി ഗ്രെറ്റ തുൻബെർഗ്  Toolkit Case Greta Thunberg reacts to Disha Ravi arrest  ന്യൂഡൽഹി  അഭിപ്രായ പ്രകടനത്തിനുളള സ്വാതന്ത്ര്യം
ദിഷ രവിക്ക് പിന്തുണയുമായി ഗ്രെറ്റ തുൻബെർഗ്
author img

By

Published : Feb 20, 2021, 8:47 AM IST

ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ ദിഷ രവിക്ക് പിന്തുണയുമായി ഗ്രെറ്റ തുൻബെർഗ്. അഭിപ്രായ പ്രകടനത്തിനുളള സ്വാതന്ത്ര്യവും സമാധാനപരമായ പ്രതിഷേധവും വിലപേശാനാകാത്ത മനുഷ്യാവകാശങ്ങളാണ്. ഇവ ജനാധിപത്യത്തിൻ്റെ അടിസ്ഥാനമാണ് എന്നാണ് ഗ്രെറ്റ ട്വീറ്റ് ചെയ്‌തത്. അതേസമയം അറസ്റ്റിലായ ദിഷയെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന ഡൽഹി പൊലീസിൻ്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഗ്രെറ്റ തുൻബെർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾ കിറ്റ് രൂപകല്‍പന ചെയ്തതിനാണ് ദിഷ അറസ്റ്റിലാകുന്നത്. ഫെബ്രുവരി 13നാണ് ബെംഗളൂരുവിലെ വീട്ടിൽ നിന്നും ദിഷയെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് ചെയ്യപ്പെട്ട ദിഷയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റമാണ് ചുമത്തിയത്. കാലാവസ്ഥ വ്യതിയാനങ്ങൾക്കെതരേ ഗ്രേറ്റ രൂപീകരിച്ച ഫ്രൈഡേ ഫോർ ഫ്യൂച്ചർ ക്യാമ്പയിൻ എന്ന പരിസ്ഥിതി സംഘടനയുടെ ഇന്ത്യയിലെ സ്ഥാപകപ്രവർത്തകരിലൊരാളാൾ കൂടിയാണ് ദിഷ.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.