ETV Bharat / bharat

തക്കാളി വില വീണ്ടും ഉയരുന്നു; കുറയില്ലെന്ന് സവാളയും - vegetable price

Tomato and onion price hike : വിപണിയിൽ വീണ്ടും തക്കാളിക്കും സവാളക്കും വില കൂടുന്നു.

Tomato onion prices on the upswing again  tomato and onion price hike  Tomato price  onion price  തക്കാളി വില  സവാള വില  തക്കാളി വില ഉയരുന്നു  സവാള വില വർധനവ്  പച്ചക്കറി വില  vegetable price  kerala vegetable price
tomato and onion price hike
author img

By ETV Bharat Kerala Team

Published : Nov 17, 2023, 2:22 PM IST

രു ഇടവേളയ്‌ക്ക് ശേഷം തക്കാളി വിലയിൽ വീണ്ടും വർധനവ്. സവാളയ്‌ക്കും വിപണിയിൽ വില കൂടുതലാണ്. കേരളത്തിന്‍റെ തലസ്ഥാന നഗരിയിൽ തക്കാളി വില 50 രൂപയിലെത്തിയപ്പോൾ സവാളയുടെ വില 50 കടന്നു. മിക്ക ജില്ലകളിലെയും പച്ചക്കറി വിപണിയിൽ തക്കാളിക്ക് 30 മുതൽ 50 രൂപ വരെയും സവാളയ്‌ക്ക് 55 മുതൽ 60 രൂപ വരെയുമാണ് വില.

ഹൈദരാബാദിൽ 35 രൂപ മുതൽ 40 രൂപ വരെയാണ് തക്കാളി വില. ഉത്സവ സീസണും വിളവെടുപ്പ് സമയത്തെ കാലാവസ്ഥ വ്യതിയാനവുമാണ് പച്ചക്കറി ഇനങ്ങളുടെ വില കുതിച്ചുയരാൻ കാരണമെന്നാണ് വിലയിരുത്തൽ. ഈ വർഷം വേണ്ടത്ര മഴ ലഭിക്കാതിരുന്നതിനാൽ സവാള/ഉള്ളി വിളവ് 60 ശതമാനത്തോളം കുറഞ്ഞുവെന്നാണ് കാർഷിക മാർക്കറ്റിങ് ഉദ്യോഗസ്ഥർ പറയുന്നത്.

തക്കാളിയുടെയും സവാളയുടെയും വില ഒരുപോലെ കുതിച്ചുയരുന്നത് പ്രതിസന്ധിയിലാക്കുന്നു എന്നാണ് ഉപഭോക്താക്കൾ പറയുന്നത്. തക്കാളി വില ഇതിന് മുൻപും കുതിച്ചുയർന്നിരുന്നു. പിന്നീട് കിലോയ്‌ക്ക് 200 രൂപയായിരുന്ന തക്കാളി പിന്നീട് 20 രൂപയിലേക്ക് കൂപ്പുകുത്തുകയും ചെയ്‌തു.

പൊന്നുംവിലയുണ്ടായിരുന്ന കാലം: ഇക്കഴിഞ്ഞ ജൂലൈ- ഓഗസ്റ്റ് മാസങ്ങളിൽ പൊന്നുംവിലയായിരുന്നു തക്കാളിക്ക് ഉണ്ടായിരുന്നത്. തക്കാളിയുടെ വില കിലോയ്‌ക്ക് 200 രൂപയോളം എത്തിയിരുന്നു. വില വർധനവ് മോഷണം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വരെ ഇടയാക്കി.

കർണാടകയിലെ ഹാസനിൽ രണ്ടര ലക്ഷം രൂപയുടെ തക്കാളിയാണ് കൃഷിയിടത്തിൽ നിന്ന് മോഷണം പോയത്. ധരണി എന്ന കർഷകയുടെ കൃഷിയിടത്തിൽ നിന്ന് ജൂലൈ നാലിനാണ് തക്കാളി മോഷ്‌ടിക്കപ്പെട്ടത്. തക്കാളി വിളവെടുത്ത് വിപണിയിൽ എത്തിക്കാനിരിക്കെയായിരുന്നു മോഷണം. 60ഓളം ചാക്ക് തക്കാളി മോഷണം പോയി.

Also read: പൊന്നുംവില ; രണ്ടരലക്ഷം രൂപയുടെ തക്കാളി മോഷണം പോയി

തക്കാളി വിറ്റ് കിട്ടിയ പണത്തിനായി കൊലപാതകം: ആന്ധ്രാപ്രദേശിൽ തക്കാളി വിറ്റ് കിട്ടിയ പണത്തിനായാണ് കർഷകനെ അക്രമിസംഘം കൊലപ്പെടുത്തിയത്. അന്നമയ്യ ജില്ലയിലെ നരേം രാജശേഖര റെഡ്ഡി (62) എന്ന കര്‍ഷകനാണ് മരിച്ചത്. കര്‍ഷകനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തിയ സംഘം പൈന്‍ മരത്തില്‍ കെട്ടിയിട്ട ശേഷം കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

Also read: തക്കാളി വിറ്റ പണം തട്ടിയെടുക്കാന്‍ കര്‍ഷകനെ കൊലപ്പെടുത്തി ; പ്രതികളെ തെരഞ്ഞ് പൊലീസ്

സ്വർണവും പണവും തക്കാളിയും മോഷ്‌ടിച്ചു: തെലങ്കാനയിലെ നിസാമാബാദില്‍ പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് ഒരു കിലോ തക്കാളിയും പണവും ആഭരണങ്ങളും മോഷണം പോയിരുന്നു. ജൂലൈ 10നായിരുന്നു സംഭവം. നഗരസഭ ജീവനക്കാരന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 1.28 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ഫ്രിഡ്‌ജിലിരുന്ന ഒരു കിലോ തക്കാളിയുമാണ് മോഷണം പോയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.