ന്യൂഡഹല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സ് ഗുസ്‌തിയിൽ പുരുഷ വിഭാഗം ഫൈനലിലെത്തിയ രവി കുമാർ ദഹിയക്ക് അഭിനന്ദനവുമായി കേന്ദ്ര യുവജന-കായിക മന്ത്രി അനുരാഗ് താക്കൂർ. എല്ലാവരേയും മുള്‍ മുനയില്‍ നിര്‍ത്തിയാണ് താരം മത്സരം പിടിച്ചതെന്നും തുടര്‍ന്നുള്ള മത്സരത്തിന് എല്ലാ ഇന്ത്യാക്കാരുടേയും പിന്തുണയുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
"രവികുമാർ ദഹിയ എന്തൊരു ഉജ്ജ്വല തിരിച്ചുവരവാണിത്!. നിങ്ങൾ ഒരു പോരാളിയാണ്!. മത്സരത്തില്‍ ഞങ്ങള്‍ എല്ലാവരേയും നിങ്ങള്‍ മുള്‍ മുനയില്‍ നിര്‍ത്തി. ഫൈനലിന് എല്ലാ വിധ ഭാവുകങ്ങളും. എല്ലാ ഇന്ത്യാക്കാരും നിങ്ങള്‍ക്കൊപ്പമുണ്ട്". അനുരാഗ് താക്കൂർ ട്വീറ്റ് ചെയ്തു.
also read: ഒളിമ്പിക് ഗോള്‍ഫ്: ആദ്യ റൗണ്ടില്‍ അതിഥി അശോക് രണ്ടാം സ്ഥാനത്ത്
57 കിലോഗ്രാം ഫ്രീസ്റ്റൈലിന്‍റെ സെമിയിൽ കസക്കിസ്ഥാന്‍റെ സനായേവിനെ തോല്‍പ്പിച്ചാണ് താരം ഫൈനലിലെത്തിയത്. ആദ്യ ഘട്ടത്തില്‍ പോയിന്‍റ് നിലയില്‍ പിന്നിലായിരുന്ന രവികുമാർ എതിർ താരത്തെ അവസാന നിമിഷം മലർത്തിയടിച്ചാണ് ജയവും ഫൈനല്‍ പ്രവേശനവും സാധ്യമാക്കിയത്. ഒളിമ്പിക് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ദഹിയ.