- നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ കെ. സുന്ദരയ്ക്ക് രണ്ടരലക്ഷം നൽകിയ സംഭവത്തിൽ കെ. സുരേന്ദ്രനെതിരെ കേസെടുക്കാൻ പൊലീസ്. കേസെടുക്കാൻ കോടതി അനുമതി വേണ്ടതിനാൽ ബദിയടുക്ക പൊലീസ് ഇന്ന് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് അപേക്ഷ നൽകും.
- ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ചുള്ള പൊതു ചർച്ച ഇന്ന് ആരംഭിക്കും. 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജിനെക്കുറിച്ചുയർന്ന ആക്ഷേപങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും.ബുധനാഴ്‌ച വരെ ചർച്ച നീളും.
- കേരളത്തിൽ ലോക്ക് ഡൗൺ തുടരുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോഗം തീരുമാനമെടുക്കും.
- കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയുള്ള പ്ലസ് ടൂ ക്ലാസുകൾ ഇന്ന് മുതൽ. രാവിലെ 9.30 മുതൽ 10 വരെയും വൈകിട്ട് അഞ്ച് മുതൽ ആറ് വരെയുമാണ് ക്ലാസുകൾ നടക്കുക.
- അഡ്‌മിനിസ്ട്രേറ്റർക്കെതിരായ പ്രതിഷേധത്തിൽ ഇന്ന് ലക്ഷദ്വീപിൽ നിരാഹാര സമരം. സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തിൽ ദ്വീപ് നിവാസികൾ ഒന്നടങ്കം നിരാഹാരമിരിക്കും. രാവിലെ ആറ് മണിമുതൽ 12 മണിക്കൂർ നിരാഹാര സമരത്തിനാണ് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
- ലക്ഷദ്വീപ്പ് നിവാസികൾക്കെതിരെ നടപ്പാക്കുന്ന ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരളത്തിലെ യുഡിഎഫ് എംപിമാരുടെ ധർണ ഇന്ന്. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ ഓഫീസിന് മുന്നിലാണ് ധർണ.
- ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ രവി പൂജാരിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. രവി പൂജാരിയുടെ കസ്റ്റഡി കാലാവധി നീട്ടി ചോദിച്ച് ക്രൈംബ്രഞ്ച് ഇന്ന് എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകും.
- കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ ലോക്ക് ഡൗൺ വ്യവസ്ഥയിൽ ഏർപ്പെടുത്തിയ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇളവുകളോടെയുള്ള ലോക്ക് ഡൗൺ 14 വരെ തുടരും. 11 ജില്ലകളിൽ ഇളവുകളില്ല.
- ലോകകപ്പ് ഫുട്‌ബോൾ യോഗ്യത റൗണ്ടിൽ ആദ്യ ജയം ലക്ഷ്യം വെച്ച് ഇന്ത്യ ഇന്നിറങ്ങും. ബംഗ്ലാദേശാണ് എതിരാളികൾ. രാത്രി 7.30നാണ് മത്സരം.
- ഫ്രഞ്ച് ഓപ്പണിൽ ഇന്ന് റാഫേൽ നദാൽ ജാനിക്ക് സിന്നർ പോരാട്ടം. രാത്രി 7.30നാണ് മത്സരം.
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍