- സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ക്ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുവാദമുള്ളത്. ഭക്ഷ്യോത്പന്നങ്ങൾ, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ. നിർമാണമേഖലയിൽ മാനദണ്ഡങ്ങൾ പാലിച്ച് പൊലീസിനെ അറിയിച്ച ശേഷം പണികൾ നടത്താം.
- സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. വയനാടും പാലക്കാടുമൊഴികെ 12 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് അനുമതിയില്ല.
- സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മരിച്ചത് തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ, കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് എന്നിവര്‍.
- കൊച്ചി ഫ്ലാറ്റ് പീഡനക്കേസിൽ ഇന്ന് കൂടുതൽ സാക്ഷി മൊഴികൾ രേഖപ്പെടുത്തും. മാർട്ടിനായി നാളെ കസ്റ്റഡി അപേക്ഷ നൽകാന്‍ പൊലീസ്. ശേഷം ഫ്ലാറ്റിലും ഒളിത്താവളങ്ങളിലും തെളിവെടുപ്പ്.
- സംസ്ഥാനത്ത് കൂടുതൽ വാക്‌സിൻ ഡോസുകൾ എത്തി. ലഭ്യമായത് 5.38 ലക്ഷം വാക്‌സിൻ ഡോസുകളെന്ന് ആരോഗ്യ മന്ത്രി. സർക്കാർ വാങ്ങിയ 1,88,820 ഡോസ് കൊവിഷീൽഡ് വാക്‌സിനും സംസ്ഥാനത്ത് എത്തി.
- പത്ത് വർഷം വീടിനുള്ളിൽ പ്രണയിനിയെ താമസിപ്പിച്ച സംഭവത്തിൽ മൊഴിയെടുപ്പ്. വനിത കമ്മിഷൻ നാളെ യുവതിയുടെ മൊഴി രേഖപ്പെടുത്തും.
- അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലേക്ക്. വിവിധ ദ്വീപുകളിലെത്തി ചർച്ചകൾ നടത്തും. കനത്ത സുരക്ഷ.
- യൂറോ കപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ. വൈകിട്ട് 6.30ന് ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടും. 9.30ന് ഓസ്ട്രിയയും നോർത്ത് മാസിഡോണിയയും നേർക്കുനേർ. ഹോളണ്ട് യുക്രെയ്ൻ പോരാട്ടം രാത്രി 12.30 ന്.
- ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്‍റിൽ പുരുഷ വിഭാഗം ഫൈനൽ ഇന്ന്. ഫൈനലിൽ നൊവാക്ക് ജോക്കോവിച്ച് നേരിടുക സ്റ്റെഫനോസ് സിറ്റ്സിപാസിനെ.
- ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് പുരോഗമിക്കുന്നു.
ഇന്നത്തെ പ്രധാന വാർത്തകൾ - പ്രധാന വാർത്തകൾ
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ