1. കൊവിഡ്; സംസ്ഥാനത്തെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ ആരോഗ്യവിദഗ്ധരുടെ യോഗം ഇന്ന്
2. കൊവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ ഇന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയേക്കും

3. ക്വാറി ഉടമകള്‍ക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

4. നാല് മാസത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയിലെ താമസവിസക്കാരും പുതിയ വിസക്കാരും ഇന്ന് മുതല്‍ ഒമാനിലെത്തും. ഉച്ചയ്ക്ക് 12നാണ് യാത്രാവിലക്ക് നീങ്ങുക

5. ഓണക്കിറ്റ് വാങ്ങാത്തവര്‍ക്ക് ഇന്ന് അവസരം. സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഓണക്കിറ്റ് റേഷൻകടകള്‍ വഴി വാങ്ങാനുള്ള തിയതി. വിതരണം ഇന്നലെ അവസാനിച്ചുവെങ്കിലും ഇനിയും ധാരാളം പേര്‍ വാങ്ങാനുള്ളതുക്കൊണ്ടാണ് തിയതി ദീര്‍ഘിപ്പിച്ചതെന്ന് ഭക്ഷ്യമന്ത്രി
6. റേഷൻ വ്യാപാരികളുടെ റിലേ സത്യഗ്രഹം ഇന്ന് മുതല്‍. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

7. കന്യാകുമാരി ജില്ലയിലെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും. കേരളത്തിലെ കുട്ടികള്‍ക്ക് ഓണ്‍ലൈൻ വഴി പഠനം തുടരാൻ അനുമതി.

8. ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് പരാതിപ്പെടാനുള്ള ടോള്‍ഫ്രീ നമ്പര്‍ പ്രവര്‍ത്തനമാരംഭിച്ചു. 155260 എന്ന നമ്പരില്‍ വിളിച്ച് പരാതികള്‍ അറിയിക്കാം.

9. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഴ്‌ചയില്‍ 3 ദിവസമായി ചുരുക്കിയ സംസ്ഥാന ഭാഗ്യക്കുറി ഇന്നുമുതല്‍ ആഴ്‌ചയില്‍ 6 ആക്കി.
10. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു
