ചിങ്ങം
വ്യാപാരികൾക്കും വ്യവസായികൾക്കും ഇന്ന് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. സാമ്പത്തിക നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. നിക്ഷേപം നടത്തുന്നതിനും ഊഹക്കച്ചവടത്തിനും ഇന്ന് നല്ല ദിവസമല്ല. ജനങ്ങളുമായി ചൂടേറിയ വാഗ്വാദങ്ങൾ ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ എല്ലാ ഇടപാടുകളിലും ജാഗ്രത പുലർത്തുക.
കന്നി
ഇന്ന് നിങ്ങൾക്കൊരു വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ മുന്നിലുള്ള തക്കതായ അവസരം ചൂഷണം ചെയ്ത് ഭാവി സുന്ദരമാക്കുന്നതിനുള്ള സാമ്പത്തികം നേടിയെടുക്കാൻ ശ്രമിക്കും. നിങ്ങളുടെ മുൻഗണന പട്ടികയിൽ ബന്ധങ്ങൾക്കുള്ള സ്ഥാനം ഇന്ന് ഏറ്റവും മുന്നിലായിരിക്കും. നിങ്ങൾ ആത്മീയതയിലേക്ക് ചായുന്നതായി തോന്നുകയും യോഗയും ധ്യാനവും ചെയ്യാൻ ശ്രമിക്കുകയും ചെയ്യും.
തുലാം
ഇന്ന് നിങ്ങൾ ഊർജസ്വലനും സന്തോഷവാനുമായ മറ്റൊരു വ്യക്തിയായി കാണപ്പെടും. വ്യക്തി ജീവിതത്തിൽ നിങ്ങളുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയുന്നതോടൊപ്പം നിങ്ങൾ തെരഞ്ഞെടുക്കുന്ന വഴിയിൽ അത്യധികം ആദരിക്കപ്പെട്ട നിലയിൽ മുന്നേറാൻ കഴിയുകയും ചെയ്യും. വിദേശത്ത് ഉപരിപഠനം നടത്തുന്നതിനേപ്പറ്റി തീരുമാനമെടുക്കേണ്ടി വരും.
വൃശ്ചികം
ഇന്ന് നിങ്ങളുടെ സ്നേഹത്തിലേക്ക് നിങ്ങളുടെ എല്ലാ ശ്രദ്ധയും ഊർജവും ചെലുത്തേണ്ട ദിവസമാണ്. ഗവേഷണ സംബന്ധിയായ ജോലിയേപ്പറ്റി ചിന്തിക്കും. നിങ്ങളുടെ ഇഷ്ടങ്ങളെപ്പറ്റി സംസാരിക്കാൻ പറ്റുന്ന പ്രത്യേകതയുള്ള ഒരാളെ കണ്ടെത്തുകയും അയാളുമൊത്ത് സമയം ആസ്വദിക്കുകയും ചെയ്യും.
ധനു
സത്യവും നീതിയും ഉയർത്തിപ്പിടിച്ച് അനീതിക്കും വിവേചനത്തിനും എതിരെ നിങ്ങൾ പൊരുതും. ഈ ദിവസം വാഗ്ദാനം ചെയ്തപോലെ ഗംഭീരമായിരിക്കും. നിങ്ങൾ ഇന്ന് നിങ്ങൾക്കിഷ്ടമുള്ളതെല്ലാം വെട്ടിപ്പിടിക്കണമെന്ന് ഉപദേശിക്കുന്നു.
മകരം
കഠിനമായ സാഹചര്യങ്ങൾ മൂലം നിങ്ങളുടെ മാനസികനില തെറ്റാൻ സാധ്യതയുള്ളതിനാൽ ക്ഷമ കൈവിടാതെ ഇരിക്കേണ്ടതാണ്. അത് നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സഹായിക്കും. ജോലി സ്ഥലത്ത് നിങ്ങൾ ആരുമായും വാക്ക് തർക്കത്തിൽ ഏർപ്പെടരുത്. അല്ലാത്തപക്ഷം അത് നിങ്ങളെ വളരെയധികം വിഷമിപ്പിക്കും. വ്യക്തിപരമായി നിങ്ങളുടെ പങ്കാളിയോട് തുറന്ന് ഇടപെടുകയും അവർ നിങ്ങൾക്ക് എത്രമാത്രം പ്രത്യേകതയുള്ള വ്യക്തിയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യണം.
കുംഭം
ചില ദിവസങ്ങളിൽ എല്ലാം അറിയാൻ നിങ്ങളാഗ്രഹിക്കുന്നതുപോലെയുള്ള ഒരു ദിവസമാണിന്ന്. നിങ്ങൾ നല്ലോരു എതിരാളിയാണെന്ന് തെളിയിക്കുകയും നിങ്ങളുടെ ലാഭത്തിനായി വിരുദ്ധമായ പദ്ധതികൾ വേണ്ടെന്ന് വെക്കുകയും ചെയ്യും. കഠിനമായ സാഹചര്യങ്ങളിൽ നിങ്ങളുടെ സ്വഭാവത്തിന്റെ കരുത്ത് പ്രദർശിപ്പിക്കുകയും അതിൽ നിപുണനാണെന്ന് തെളിയിക്കുകയും ചെയ്യും.
മീനം
സാമ്പത്തികാവസ്ഥയെക്കുറിച്ച് ഒട്ടും ശ്രദ്ധിക്കാത്ത നിങ്ങൾ ഭാവിയിലേക്കുള്ള സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യാത്ത ആളുമാണ്. നിങ്ങൾ നിങ്ങളുടെ ഓരോ ദിവസവും വരുന്നപോലെ തരണം ചെയ്യും. നിങ്ങൾക്കിന്നൊരു വെളിപാടുണ്ടാകുകയും ജീവിതത്തെക്കുറിച്ച് കാര്യമായി ചിന്തിക്കുകയും, സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഗുണം മനസിലാക്കുകയും ചെയ്യും. ഇത് തള്ളിക്കളയരുത്.
മേടം
ഇന്ന് നിങ്ങൾക്ക് പ്രകൃതി സ്നേഹം തോന്നുന്നതിനാൽ ചെടികൾ നടുകയും പരിസരം വൃത്തിയാക്കുകയും ചെയ്യും. നിങ്ങൾക്ക് ഈ ലോകത്തെ ഒരു നല്ല സ്ഥലമാക്കി മാറ്റണമെങ്കിൽ ഇത് പടിപടിയായി ചെയ്യുക.
ഇടവം
നിങ്ങളുടെ മധുരമുള്ള വാക്കുകൾ ബിസിനസ് ഡീലുകളെ വളരെയധികം സഹായിക്കുമെങ്കിലും ദിവസം പോകും തോറും അതിന്റെ പ്രഭാവം കുറയും. വികാരപരമാകാനുള്ള വ്യഗ്രത കുറച്ചില്ലെങ്കിൽ അത് സംഘർഷത്തിന് വഴിയുണ്ടാക്കുകയും വരും ദിവസങ്ങളിൽ അത് ബുദ്ധിമുട്ടിക്കുകയും ചെയ്യും.
മിഥുനം
കുടുംബവുമൊത്ത് വിനോദയാത്ര പോകണമെന്നുള്ള അമിതമായ ആഗ്രഹത്തിന് പ്രേരണ നൽകുന്ന ദിവസമാണിന്ന്, അത് നിങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യും. യാത്രയ്ക്കുള്ള ഈ നല്ല സമയത്ത് അത് നടത്തുകയും വളരെ സന്തോഷം തരുന്ന അതിന്റെ ചെലവുകൾ നിങ്ങളുടെ കണക്കുകൂട്ടലുകൾക്കുള്ളിൽ നിൽക്കുകയും ചെയ്യും.
കര്ക്കിടകം
നിങ്ങൾ നിങ്ങളുടെ ജോലിക്ക് പ്രധാന്യം നൽകുക. നിങ്ങളിൽ അർപ്പിതമായിരിക്കുന്ന ജോലി ഏകാഗ്രതയോട് കൂടി എത്രയും പെട്ടന്ന് ചെയ്ത് തീർക്കുക. നിങ്ങളുടെ ജോലിയോടുള്ള അർപ്പണബോധം വളരെ വലുതാണ്. നിങ്ങൾ സുഹ്യത്തുക്കളെ കാണാൻ പോകുന്ന രീതിക്ക് അനുസരിച്ച് അവർക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നറിയാൻ കഴിയും.