- ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്നു. കേരളത്തിലെ 1000 കര്‍ഷകര്‍ ഇന്ന് സമര വേദിയില്‍.
- ശബരിമലയില്‍ ഇന്ന് മകരവിളക്ക്. വൈകീട്ട് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷം പൊന്നമ്പല മേട്ടില്‍ മകര ജ്യോതി തെളിയും.
- സംസ്ഥാനത്ത് മഴ തുടരും. ജാഗ്രതാ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത തുടരണം. ലക്ഷദ്വീപ്, മാലിദ്വീപ്, തെക്കുകിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്.
- തമിഴ്‌നാട്ടില്‍ ഇന്ന് ജെല്ലിക്കെട്ട്. മധുരയിലെ അവനിയാപുരം ഗ്രാമത്തില്‍ രാവിലെ എട്ടിന് ആദ്യ ജെല്ലിക്കെട്ട്.
- എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ ഇന്ന് വീണ്ടും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിനെ കാണും. സംസ്ഥാനത്ത് പാര്‍ട്ടിയില്‍ ഭിന്നത തുടരുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്‌ച്ച.
- സംസ്ഥാന വനിത കമ്മിഷന്‍റെ തൃശൂര്‍ ജില്ലാതല മെഗാ അദാലത്ത് ഇന്ന്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അദാലത്ത്.
- ജസ്‌നയുടെ തിരോധാനത്തില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയെ സമീപിച്ചത് കൊച്ചിയിലെ സംഘടന.
- പണംതട്ടിപ്പ് കേസില്‍ റിമാന്‍ഡിലിരിക്കെ ദുരൂഹസാഹചര്യത്തില്‍ മരിച്ച കാഞ്ഞിരപ്പള്ളി വട്ടക്കപ്പാറ സ്വദേശി ഷെഫീക്കിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. മരണകാരണം മര്‍ദ്ദനമെന്ന് ബന്ധുക്കള്‍.
- ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഗോവ- ജംഷഡ്‌പൂര്‍ പോരാട്ടം. മത്സരം രാത്രി 7.30ന് ഫത്തോര്‍ഡാ സ്റ്റേഡിയത്തില്‍.
- തായ്‌ലന്‍ഡ് ഓപ്പണില്‍ കിഡംബി ശ്രീകാന്തും സൈനാ നെഹ്‌വാളും ഇന്നിറങ്ങും. സൈനക്ക് രണ്ടാം റൗണ്ട് പോരാട്ടം. സ്വാതിക് സായിരാജ്, ചിരാഗ് ഷെട്ടി സഖ്യവും മത്സരിക്കും.
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - makaravilakku news
ഇന്നത്തെ 10 പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍