ചിങ്ങം: ഇന്ന് നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കാം. എന്നാൽ നിങ്ങളുടെ ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്‌ച ഇന്ന് പ്രയോജനകരമായിരിക്കും. നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും, പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കൾ അവരുടെ പിന്തുണയും സഹകരണവും നിങ്ങൾക്ക് നൽകാൻ സാധ്യതയുണ്ട്.
കന്നി: ഗുണദോഷഫലങ്ങളുടെ സമ്മിശ്ര സ്വഭാവമുള്ള ഒരു ദിവസം ഇന്ന് നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്ന് നിങ്ങൾ നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും നിങ്ങൾക്ക് തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തിക രംഗത്തും ഈ ദിവസം മികച്ചതാകും. കഠിനാധ്വാനത്തിന്‍റെ പ്രതിഫലം നിങ്ങൾ ഉടൻ കൊയ്തെടുക്കും.
തുലാം: നിങ്ങളുടെ മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍ ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. നിങ്ങൾക്ക് കച്ചവടത്തിലെ ഒരു മോശമായ സാഹചര്യത്തിലൂടെ ഇന്ന് കടന്നുപോകേണ്ടിവന്നേക്കാം. അതിനാൽ ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. കോടതികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. അടുത്ത ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധവും ഒരുപക്ഷേ ഈ കാലയളവിൽ തകര്‍ക്കപ്പെട്ടേക്കാം.
വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ഒരു മനോഹരമായ ദിവസം മുൻകൂട്ടി കാണാൻ കഴിയും. ഈ ദിവസം അവസരങ്ങൾ നിറഞ്ഞതും ജോലിസ്ഥലത്ത് വിജയകരമായ ഫലങ്ങൾ നൽകുന്നതുമാണ്. കൂടാതെ, മേലുദ്യോഗസ്ഥര്‍ക്ക് നിങ്ങളുടെ ജോലിയിൽ കൂടുതല്‍ മതിപ്പുളവാകും. കുരുക്കുകളഴിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇന്ന് നക്ഷത്രങ്ങൾ അനുകൂലമായി ഭവിയ്ക്കും.
ധനു: ധനുരാശിക്കാര്‍ക്ക് ഈ ദിവസം വളരെ ഗുണകരമായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. സ്വന്തം ജോലി വിജയകരമായി പൂര്‍ത്തിയാക്കുകയും മറ്റുള്ളവരെ ജോലിയില്‍ സഹായിക്കുകയും ചെയ്യും. ബിസിനസ് സംബന്ധിച്ച് ചില പ്രധാന തീരുമാനങ്ങള്‍ എടുക്കും. ബിസിനസ് യാത്രകള്‍ക്കും സാധ്യത. മേലധികാരിയില്‍ സ്വന്തം കഴിവുകൊണ്ട് മതിപ്പുളവാക്കിയ നിങ്ങള്‍ക്ക് പ്രൊമോഷന്‍ സാധ്യതയും കാണുന്നു. പിതാവില്‍ നിന്നും വീട്ടിലെ മുതിര്‍ന്നവരില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും.
മകരം: ഗുണദോഷഫലങ്ങളുടെ സമ്മിശ്ര സ്വഭാവമുള്ള ഒരു ദിവസം ഇന്ന് നിങ്ങള്‍ക്ക് മുൻകൂട്ടി കാണാൻ കഴിയും. ഈ ദിവസം രണ്ട് വൃത്തിയുള്ള ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നതുപോലെ ആയിരിക്കും. ഒരു ഭാഗം വളരെ അനുകൂലമായിരിക്കും. ബാക്കി പകുതി പ്രതികൂലവും. ബൗദ്ധിക വ്യാപാരം പോലുള്ള കാര്യങ്ങൾക്കും ഇടപാടുകൾക്കും ഇതുനല്ല സമയമായിരിക്കും. ഏതൊരു ചർച്ചയിലും നിങ്ങൾ മികവ് പുലർത്തും.
കുംഭം: ഏതെങ്കിലും തരത്തിലുള്ള നീചമായ അല്ലെങ്കില്‍ അധാർമികമായ പദ്ധതികളിൽ നിന്നോ ചിന്തകളിൽ നിന്നോ നിങ്ങള്‍ മാറിനില്‍ക്കണം. നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക. നിങ്ങൾ ഇന്ന് അമിതമായി പ്രതികരിക്കുന്നവരായേക്കാം. മാത്രമല്ല, നിഷേധപരമായ, അല്ലെങ്കില്‍ കപടമായ ചിന്തകൾ, ശുഭാപ്‌തിവിശ്വാസം ഇല്ലായ്‌മ എന്നിവയ്ക്ക് നിങ്ങള്‍ അടിമപ്പെട്ടേക്കാം. നിങ്ങളുടെ ചിന്തകളെ നേരായ ദിശയിലേക്ക് തിരികെയെത്തിക്കുക.
മീനം: നിങ്ങൾക്കിന്ന് ചില കൃത്യങ്ങളോട് സഹകരിക്കാനും രണ്ട് ഗ്രൂപ്പുകളില്‍ ഒരേ സമയം പങ്കു ചേരാനു സാധിച്ചില്ല എന്നു വരാം. എന്തായാലും ഇന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ളത് ചെയ്യുക. നിങ്ങള്‍ നിങ്ങളുടെ കഴിവ് തെളിയിക്കുകയും എല്ലാവരും നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. സ്ത്രീകൾ ഇന്ന് ലാഭമുണ്ടാക്കുകയും ശാക്തീകരിക്കപ്പെട്ടതായി അവർക്ക് തോന്നുകയും ചെയ്യും.
മേടം: ജീവിതത്തിന്‍റെ എല്ലാതുറകളിലും കളിയും ചിരിയും സംതൃപ്‌തിയും നിറഞ്ഞ ദിവസമായിരിക്കും നിങ്ങൾക്കിന്ന്. ലക്ഷ്‌മിദേവിയുടെ അനുഗ്രഹം കാരണം നിങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ വലിയ മുന്നേറ്റവും നേട്ടവും ഉണ്ടാകും. ഇന്ന് നിങ്ങളുടെ അധ്വാനം ഫലപ്രദമായി വിനിയോഗിക്കാന്‍ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ബിസിനസിന് വേണ്ട ചില പരസ്യ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നിങ്ങൾക്ക് കഴിഞ്ഞെന്നുവരും. അത് ഫലപ്രദമാവുകയും ചെയ്യും. മറ്റുള്ളവരുമായുള്ള ആശയവിനിമയം ഗുണകരമാകും. ബിസിനസും ഉല്ലാസവും ഒരുമിച്ച് കൊണ്ടുപോകാനും നിങ്ങള്‍ക്ക് കഴിയും. ചെറിയ യാത്രയ്ക്ക് സാധ്യത കാണുന്നു. സമൂഹ്യ പ്രസക്തിയുള്ള ചില പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് നല്ല സമയം.
ഇടവം: ഇന്ന് നിങ്ങളുടെ ഉയര്‍ന്ന മാനസികനില, ചിന്തകള്‍, മധുരഭാഷണം എന്നിവ മറ്റുള്ളവരില്‍ മതിപ്പുളവാക്കും. വിവേകത്തോടെ പെരുമാറാൻ നിങ്ങള്‍ക്ക് സാധിക്കും. ആളുകളെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. വശത്താക്കാന്‍ ഏറ്റവും വിഷമമുള്ളവരെ പോലും മധുരഭാഷണങ്ങള്‍ കൊണ്ട് ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അതിനാല്‍ സിമ്പോസിയങ്ങള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവയില്‍ ഇന്ന് നിങ്ങള്‍ തിളങ്ങും. നിങ്ങളുടെ പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച ഫലം പെട്ടെന്നുണ്ടായില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. തീര്‍ച്ചയായും കാര്യങ്ങള്‍ മെച്ചപ്പെടും. ദഹനസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. ഇന്ന് നിങ്ങള്‍ക്ക് സാഹിത്യത്തില്‍ താത്‌പര്യം തോന്നാം.
മിഥുനം: ചഞ്ചലമായ മാനസിക അവസ്ഥയിലായിലായിരിക്കും ഇന്ന് നിങ്ങള്‍. ഒരുപക്ഷേ ധ്രുവാന്തരമുള്ള രണ്ട് കാര്യങ്ങള്‍ക്കിടയില്‍ ഒന്ന് തെരഞ്ഞെടുക്കേണ്ട അവസ്ഥ വന്നേക്കാം. ഇക്കാര്യത്തില്‍ ഒരു സാധ്യതയോടും പ്രത്യേക വൈകാരികബന്ധം കാണിക്കരുത്. നിങ്ങളുടെ അമ്മയുടെ സാമീപ്യം ഇന്ന് നിങ്ങൾക്ക് ആശ്വാസം പകരും. ആത്മീയമോ ബൗദ്ധികമോ ആയ ചര്‍ച്ചകളില്‍ പങ്കെടുക്കുകയാണെങ്കില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. കുടുംബത്തിലെ മുതിര്‍ന്നവരുമായി സ്ഥാവര-ജംഗമ സ്വത്തുക്കളെ സംബന്ധിച്ചോ പൈതൃകസ്വത്തിനെ സംബന്ധിച്ചോ ഇന്ന് ചര്‍ച്ച ചെയ്യാതിരിക്കുക. അല്ലാത്തപക്ഷം വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടാകും. ജോലി സംബന്ധമായ യാത്രയ്ക്ക് സാധ്യത. എന്നാല്‍ അത് കഴിയുന്നതും ഒഴിവാക്കണം.
കര്‍ക്കടകം: നിങ്ങൾ ഒരു പുതിയ സംരംഭം ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ ഇതൊരു വിശിഷ്‌ടമായ ദിവസമായിരിക്കും. നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും ഇന്ന് വിജയം സുനിശ്ചിതമായിരിക്കും. കച്ചവടക്കാരെയാണ് ഇത് ഏറെ സഹായിക്കുക. നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കുക. അവരോടൊപ്പം ഒരു ചെറിയ വിനോദയാത്ര പോകുക. സന്തോഷിക്കുക, സന്തോഷിപ്പിക്കുക തുടങ്ങിയവക്കുള്ള സാധ്യതകള്‍ ഇന്ന് നിങ്ങളുടെ കൂടെയുണ്ട്.