ETV Bharat / bharat

''എഐഎഡിഎംകെ മോദിയുടെ അടിമ; ജയലളിതയുടെ പാര്‍ട്ടിയല്ല'': ഉവൈസി

മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന കോണ്‍ഗ്രസുമായി സഖ്യത്തിലെത്തിയ പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെയെയും ഉവൈസി വിമര്‍ശിച്ചു

Jayalalithaa  Asaduddin Owaisi  എഐഎഡിഎംകെ  മജ്‌ലിസ് പാര്‍ട്ടി  ചെന്നെെ  dmk  അസദുദ്ദീന്‍ ഉവൈസി  ജയലളിത
''എഐഎഡിഎംകെ മോദിയുടെ അടിമ; ജയലളിതയുടെ പാര്‍ട്ടിയല്ല'': ഉവൈസി
author img

By

Published : Mar 13, 2021, 10:04 AM IST

ചെന്നെെ: തമിഴ്നാട് നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണ കക്ഷിയായ എഐഎഡിഎംകെയെ കടന്നാക്രമിച്ച് മജ്‌ലിസ് പാര്‍ട്ടി നേതവും എംപിയുമായ അസദുദ്ദീന്‍ ഉവൈസി. എഐഎഡിഎംകെ ഇപ്പോള്‍ ജയലളിതയുടെ പാര്‍ട്ടിയല്ലെന്നും, നിര്‍ഭാഗ്യവശാല്‍ പ്രധാനമന്ത്രി മോദിയുടെ അടിമയായിപ്പോയി എന്നുമായിരുന്നു ഉവൈസിയുടെ വിമര്‍ശനം. ചെന്നെെയിലെ പൊതു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'' എഐഎഡിഎംകെ ഇപ്പോള്‍ ബഹുമാനപ്പെട്ട ജയലളിതയുടെ പാര്‍ട്ടിയല്ല, അവര്‍ എപ്പോഴും പാര്‍ട്ടിയെ ബിജെപിയില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ എഐഎഡിഎംകെ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുട അടിമയായിരിക്കുകയാണ്''. ഉവൈസി പറഞ്ഞു.

മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന കോണ്‍ഗ്രസുമായി സഖ്യത്തിലെത്തിയ ഡിഎംകെയെയും ഉവൈസി വിമര്‍ശിച്ചു. ശിവസേനയെ അധികാരത്തിലെത്താന്‍ സഹായിച്ച കോണ്‍ഗ്രസുമായാണ് അവര്‍ സഖ്യമുണ്ടാക്കിയിരിക്കുന്നതെന്നും ശിവസേന മതേതര പാര്‍ട്ടിയാണോ, വര്‍ഗീയ പാര്‍ട്ടിയാണോ എന്ന് പറയാന്‍ ഡിഎംകെ തയ്യാറാവണമെന്നുമായിരുന്നു ഉവെെസിയുടെ വിമര്‍ശനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.