ETV Bharat / bharat

മതിയായ അളവ് വാക്‌സിൻ അനുവദിക്കണമെന്ന് തമിഴ്നാട്, മോദിക്ക് കത്ത് - vaccine pricing to states

18 നും 45 നും ഇടയ്ക്ക് പ്രായമുള്ളവർക്ക് വാക്‌സിനേഷൻ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി കത്തയച്ചത്.

Tamil Nadu Chief Minister Edappadi K Palaniswami  TN CM asks centre to supply vaccines  vaccine pricing to states  മതിയായ അളവിൽ വാക്‌സിൻ വിതരണം ആവശ്യപ്പെട്ട് തമിഴ്‌നാട്
മതിയായ അളവിൽ വാക്‌സിൻ വിതരണം ആവശ്യപ്പെട്ട് തമിഴ്‌നാട്
author img

By

Published : Apr 26, 2021, 10:31 PM IST

ചെന്നൈ: സംസ്ഥാനങ്ങൾക്ക് ആവശ്യമായ അളവിൽ വാക്‌സിൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 18 നും 45 നും ഇടയ്ക്ക് പ്രായമുള്ളവർക്ക് വാക്‌സിനോഷൻ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നടപടി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ നിര്‍ദേശമനുസരിച്ച് 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കുണ്ട്. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ ഉയർന്നതാണ് നിലവിലെ വിലയെന്നും ഇത് അന്യായമാണെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന വില സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് -19 വാക്‌സിനേഷൻ പ്രോഗ്രാമിനായി 2021-22 ലെ ബജറ്റ് എസ്റ്റിമേറ്റിൽ കേന്ദ്രം 35,000 കോടി രൂപ വകയിരുത്തിയ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.