ETV Bharat / bharat

വിധിയെഴുതി തമിഴ്‌നാട്, പോളിങ് 72.78 ശതമാനം - മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

പൊതുവേ തെരഞ്ഞെടുപ്പിന് അക്രമസംഭവങ്ങള്‍ കുറേയധികം റിപ്പോര്‍ട്ട് ചെയ്യാറുള്ള തമിഴ്നാട്ടില്‍ ഇത്തവണ അനിഷ്ട സംഭവങ്ങള്‍ കുറവാണ്

TN Assembly elections 2021: Final Voter Turnout At 72.78%  TN Assembly elections 2021  Final Voter Turnout At 72.78%  election 2021  തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്  പോളിങ് 72.78 ശതമാനം  മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി  ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍
സമാധാനപരമായി വിധിയെഴുതി തമിഴ്‌നാട്, പോളിങ് 72.78 ശതമാനം
author img

By

Published : Apr 7, 2021, 12:36 PM IST

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ 72.78 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത് 74.81 ശതമാനമായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ തുടങ്ങി പ്രധാന നേതാക്കളെല്ലാം രാവിലെത്തന്നെ വോട്ട് രേഖപ്പെടുത്തി. രജനീകാന്ത്, സൂര്യ, വിക്രം, അജിത്ത് തുടങ്ങിയ താരങ്ങളും വോട്ട് രേഖപ്പടുത്താന്‍ അതത് മണ്ഡലത്തില്‍ എത്തിയിരുന്നു. ഇതിനിടെ നടന്‍ വിജയ് സൈക്കിളില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത് വൈറലായി. ഇന്ധനവില വര്‍ധനവിനെതിരെ താരത്തിന്‍റെ പ്രതിഷേധമാണ് ഇതെന്നാണ് ആരാധകര്‍ അവകാശപ്പെട്ടത്. എന്നാല്‍ ബൂത്ത് അടുത്തായത് കൊണ്ടാണ് താരം സൈക്കിളിലെത്തിയതെന്ന് അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു. അതേസമയം മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയതായി പരാതി. ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശശികലയുടെ വക്കീല്‍ അറിയിച്ചു.

പൊതുവേ തെരഞ്ഞെടുപ്പ് ദിനം അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ള തമിഴ്നാട്ടില്‍ ഇത്തവണ അനിഷ്ട സംഭവങ്ങള്‍ കുറവാണ്. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ എതിർ സ്ഥാനാർഥികൾ വോട്ടർമാർക്കു വൻ തോതിൽ പണം നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി മക്കൾ നീതി മയ്യം സ്ഥാനാർഥി കമൽ ഹാസൻ ജില്ലാ കലക്ടർക്കു പരാതി നൽകി.

അതേസമയം പുതുച്ചേരിയില്‍ 81.64 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. കൊവിഡ് ബാധിച്ച ബിജെപി നേതാവ് എ നമശിവായം ഏഴ് മണിയോടെ വോട്ട് ചെയ്തു. എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി-അണ്ണാ ഡിഎംകെ സഖ്യവും കോണ്‍ഗ്രസ്- ഡിഎംകെ സഖ്യവും തമ്മില്‍ കടുത്ത മത്സരമാണ് പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലും നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.