കൊല്‍ക്കത്ത : തൃണമൂൽ കോൺഗ്രസിലേക്ക് തിരികെയെത്തിയ മുകുൾ റോയിക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇസഡ് കാറ്റഗറി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. സുരക്ഷ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുകുൾ റോയ് കേന്ദ്ര സർക്കാരിന് കത്തയച്ചതിന് പിന്നാലെയാണ് നടപടി.
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് മുമ്പായാണ് മുകുള്‍ റോയ് ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ക്ക് ആഭ്യന്തര മന്ത്രാലയം സുരക്ഷ ഏര്‍പ്പെടുത്തിയത്.
എന്നാല്‍, തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കഴിഞ്ഞ ആഴ്ച മുകുള്‍ റോയ് തൃണമൂലിലേക്ക് തിരിച്ചെത്തി. ബംഗാൾ സംസ്ഥാന സർക്കാര്‍ മുകുള്‍ റോയിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
READ MORE: തൃണമൂൽ കോൺഗ്രസിൽ തിരികെയെത്തിയ മുകുൾ റോയിക്ക് 'ഇസഡ്' കാറ്റഗറി സുരക്ഷ
പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസ് തകർപ്പൻ വിജയം നേടി ഒരു മാസത്തിന് ശേഷമാണ് റോയിയും മകൻ സുബ്രാന്‍ഷു റോയിയും പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്. 2017 നവംബറിലാണ് മുകുള്‍ റോയ് തൃണമൂല്‍ വിട്ട് ബിജെപിയിൽ ചേർന്നത്.