ETV Bharat / bharat

മമത ബാനർജിക്കു നേരെയുള്ള ആക്രമണം; പ്രകടന പത്രിക പ്രകാശനം മാറ്റിവച്ചു - election campaign

നന്ദിഗ്രാമിൽ പ്രചാരണത്തിനിടെ ബുധനാഴ്ച നാലഞ്ച് പേർ ചേർന്ന് ആക്രമിച്ചതിനെത്തുടർന്നാണ് മമത ആശുപത്രിയിലാകുന്നത്.

മമത ബാനർജി  Mamata banergee  nandigram  നന്ദിഗ്രാം  ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി  ബംഗാൾ തെരഞ്ഞെടുപ്പ് 2021  bengal election 2021  തൃണമൂൽ കോൺഗ്രസ്  TMC  thrinamool congress  election campaign  പ്രകടന പത്രിക
മമത ബാനർജിക്കു നേരെയുള്ള ആക്രമണം; പ്രകടന പത്രിക പ്രകാശനം മാറ്റിവച്ചു
author img

By

Published : Mar 11, 2021, 4:21 PM IST

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കു നേരെ ആക്രമണമുണ്ടായതിനെത്തുടർന്ന് തൃണമൂൽ കോൺഗ്രസ് നിയമസഭ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം മാറ്റിവച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാർട്ടി ചെയർപേഴ്സൺ കൂടിയായ മമത ഉച്ചക്ക് പ്രകടന പത്രിക പ്രകാശനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.

പത്രിക തയാറാണെങ്കിലും മമത ആശുപത്രിയിൽ നിന്ന് മടങ്ങി വരുന്നതു വരെ പ്രകാശനം ഉണ്ടാകില്ലെന്ന് പാർട്ടിയിലെ മുതിർന്ന നേതാവ് അറിയിച്ചു. നന്ദിഗ്രാമിൽ പ്രചാരണത്തിനിടെ ബുധനാഴ്ചയാണ് നാലഞ്ച് പേർ ചേർന്ന് മമതയെ ആക്രമിച്ചത്. എസ്. എസ്. കെ. എം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മമതക്ക് ഇടതുകാലിനും തോളിനും ഇടുപ്പിനും പരിക്കുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

291 മത്സരാർഥികളുടെ പട്ടിക മാർച്ച് അഞ്ചിന് മമത പുറത്തുവിട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.