ഹൈദരാബാദ്: പശ്ചിമബംഗാളില്‍ പാര്‍ട്ടിയുടെ പ്രചാരണങ്ങളെ ടിഎംസി സര്‍ക്കാര്‍ തടസപ്പെടുത്തുന്നതായി എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി. തെരഞ്ഞെടുപ്പ് സമയത്ത് ബംഗാളില്‍ പൊലീസ് തങ്ങളെ തടയാന്‍ ശ്രമിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബംഗാളില്‍ എല്ലാ പാര്‍ട്ടികള്‍ക്കും അവസരം നല്‍കണമെന്നും ഒവൈസി വ്യക്തമാക്കി. കോണ്‍ഗ്രസിനും, ബിജെപിക്കും, ഇടത് പാര്‍ട്ടികള്‍ക്കും, ടിഎംസിക്കും റാലികള്‍ നടത്താന്‍ അവസരം നല്‍കുമ്പോള്‍ എന്തുകൊണ്ടാണ് എഐഎംഐഎമ്മിന് മാത്രം അവസരം നല്‍കാത്തതെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് പ്രചാരണം നടത്താന്‍ അനുമതി നല്‍കാത്ത പൊലീസ് നടപടിയിലും ഒവൈസി ആശങ്ക പ്രകടിപ്പിച്ചു.
യോഗങ്ങള്‍ ചേരുന്നതില്‍ നിന്നും പാര്‍ട്ടിയെ ടിഎംസി സര്‍ക്കാര്‍ തടസപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്ക് സീറ്റുകള്‍ ലഭിക്കുമെന്നും ഒവൈസി പ്രതീക്ഷ പ്രകടിപ്പിച്ചു. കോണ്‍ഗ്രസും, സിപിഎമ്മും ശക്തരായിരുന്നുവെങ്കില്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കില്ലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.