ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഞായറാഴ്‌ച ചേർന്ന സർവകക്ഷി യോഗത്തിൽ പങ്കെടുത്ത് തൃണമൂൽ കോൺഗ്രസ്. എന്നാൽ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളിൽ സമവായം ഉണ്ടാക്കാൻ മല്ലികാർജുൻ ഖാർഗെ വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്ന് തൃണമൂൽ വിട്ടുനില്‍ക്കും.
അതേസമയം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അദ്ദേഹത്തിന്‍റെ വസതിയിൽ വിളിച്ചുചേർക്കുന്ന യോഗത്തിൽ തൃണമൂൽ പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 'മല്ലികാർജുൻ ഖാർഗെ വിളിച്ച യോഗത്തിൽ പങ്കെടുക്കേണ്ട എന്നാണ് പാർട്ടി തീരുമാനം. എന്നാൽ പ്രധാന മന്ത്രിയും, ഉപരാഷ്ട്രപതിയും വിളിച്ചുചേർത്ത യോഗങ്ങളിൽ തൃണമൂൽ പങ്കെടുക്കും, നേതാക്കൾ അറിയിച്ചു.
ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോടും ബി.ജെ.പിയോടുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. അതിനാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഏതെങ്കിലും യോഗത്തില്‍ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനില്‍ക്കണമെന്ന് തൃണമൂലിന്‍റെ ഗോവ ഘടകം ആവശ്യപ്പെട്ടതിനാലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.