ETV Bharat / bharat

ഭവന വായ്‌പാ പ്രതിസന്ധി എങ്ങനെ തരണം ചെയ്യാം ? ഇഎംഐ ഭാരം കുറയ്‌ക്കാനുള്ള നുറുങ്ങുവഴികള്‍ - One additional installment

ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. അത് സാക്ഷാത്കരിക്കാൻ ഒട്ടുമിക്ക ആളുകളും ഭവന വായ്‌പ എടുക്കാറാണ് പതിവ്. ഇഎംഐ ഭാരം കുറയ്ക്കുന്നതിനുള്ള നുറുങ്ങുവഴികൾ 'സിരി'(SIRI) പറഞ്ഞുതരുന്നു...

Banks lending home loans  Tips to reduce the burden of home loan EMIs  Things to consider before buying a house  ബാങ്ക് ഭവന വായ്‌പ  ഇഎംഐ ഭാരം എങ്ങനെ കുറയ്ക്കാം  how to reduce EMI  One additional installment
ഭവന വായ്‌പാ പ്രതിസന്ധി എങ്ങനെ തരണം ചെയ്യാം? ഇഎംഐ ഭാരം കുറയ്ക്കുന്നതിനുള്ള നുറുങ്ങുവഴികളിതാ...
author img

By

Published : Dec 4, 2021, 10:46 AM IST

ഹൈദരാബാദ് : ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. അത് സാക്ഷാത്കരിക്കാൻ ഒട്ടുമിക്ക ആളുകളും ഭവനവായ്‌പ എടുക്കാറാണ് പതിവ്. ഭവന വായ്‌പ നൽകാൻ ബാങ്കുകൾ പരസ്പരം മത്സരിക്കുന്ന ഈ കാലത്ത് കൃത്യമായ പ്ലാനിലൂടെ ഇഎംഐ ഭാരം എങ്ങനെ കുറയ്ക്കാമെന്ന് വീട് വാങ്ങുന്നവർ അറിഞ്ഞിരിക്കണം.

ആദ്യം ചെയ്യേണ്ടത് കൃത്യമായ പ്ലാൻ തയാറാക്കുക എന്നതാണ്. വരുമാനത്തിന്റെ 40% ഭവന ഇഎംഐക്കായി നീക്കിവച്ച്, ബാക്കി തുകയിൽ മറ്റ് ചെലവുകൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് നാം കണ്ടെത്തേണ്ടതുണ്ട്.

അടവ് വേഗത്തിൽ പൂർത്തിയാക്കാം

One additional installment : വായ്‌പ എടുക്കുന്നയാൾ സാധാരണയായി ഒരു വർഷം 12 ഗഡുക്കളാണ് അടയ്‌ക്കുന്നത്. എന്നാൽ ലോൺ ഇൻസ്‌റ്റാൾമെന്‍റുകൾ വേഗത്തിൽ പൂർത്തിയാക്കണമെങ്കിൽ, അയാൾ 13 ഗഡുക്കൾ അടയ്‌ക്കേണ്ടതുണ്ട്. ഈ അധിക ഗഡു അടയ്ക്കുന്നതിനായി ഒരാൾ അവരുടെ പതിവ് ചെലവുകൾ വെട്ടിക്കുറയ്‌ക്കേണ്ടതായോ, സമ്പാദ്യത്തിൽ നിന്നും അധിക പണം ഉപയോഗിക്കേണ്ടതായോ വരാം. എന്നിരുന്നാലും അധിക ഗഡു അടയ്ക്കുക വഴി വായ്‌പയുടെ അടിസ്ഥാന തുക കുറയുകയും നിശ്ചിത സമയത്തിന് മുമ്പ് വായ്പ തിരിച്ചടയ്ക്കുകയും ചെയ്യാം. ബാങ്കുകളും ഭവനവായ്പ നൽകുന്നവരും ഫ്ലോട്ടിങ് നിരക്കിൽ നൽകുന്നവയ്‌ക്ക് മുൻകൂറായി ഫീസ് ഈടാക്കില്ല. ഇഎംഐ മുൻകൂട്ടി അടയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറും മെച്ചപ്പെടുത്തും.

ചെലവ് താങ്ങാനാവാതെ വന്നാൽ...

ഭവന ഗഡുക്കൾ അടച്ചുവെങ്കിലും മറ്റ് ചെലവുകൾ ഒരുപക്ഷെ താങ്ങാനാവാതെ വരാം. എന്നാൽ ഇതിനും പരിഹാരമുണ്ട്. പലിശ നിരക്ക് കുറയുന്നതോടെ ഇഎംഐയും കുറയും. കൂടുതൽ വിവരങ്ങൾക്ക് അതത് ബാങ്കുകളുമായോ ഭവന വായ്പ ഇടപാടുകാരുമായോ ബന്ധപ്പെടാവുന്നതാണ്.

ഇഎംഐ കുറയ്ക്കുന്നതിനായി ലോണിന്‍റെ കാലാവധി നീട്ടുന്നതും യോഗ്യതാമാനദണ്ഡം പരിശോധിച്ചതിന് ശേഷമുള്ള മറ്റൊരു നല്ല ഒപ്ഷനാണ്. ഇതുവഴി ദൈനംദിന ചെലവുകളും തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കും. കൂടാതെ വരുമാനത്തിൽ വർധനവുണ്ടായാൽ ഈഎംഐ ആനുപാതികമായി വർധിപ്പിക്കാനും മറക്കരുത്.

വസ്തുവകകൾ വിൽപ്പന നടത്തിയോ പാരമ്പര്യമായി ലഭിച്ച സമ്പാദ്യം ഉപയോഗിച്ചോ ആ പണം തത്വത്തിലുള്ള തുകയ്ക്ക് പകരമായി നൽകി വായ്പ എത്രയും വേഗം തിരിച്ചടയ്‌ക്കാവുന്നതാണ്. അതിലൂടെ പലിശ നിരക്കും കുറയ്ക്കാനാകും.

കുറഞ്ഞ പലിശ നിരക്കാണെങ്കിൽ ഒരു പരിധിവരെ ഇഎംഐ ഭാരം കുറയ്ക്കാൻ കഴിയും. വായ്‌പ എടുക്കുന്നതിന് മുമ്പ് തന്നെ ഫീസും മറ്റ് നിരക്കുകളയും കുറിച്ച് അന്വേഷിക്കുക. തവണകളുടെ ഭാരം പരമാവധി കുറയ്ക്കാൻ ശ്രമിക്കുക എന്നതാണ് ഉചിതമായ വഴി. അതിനാൽ ഇഎംഐ അടവ് വരുമാനത്തിന്‍റെ 40% കവിയാതിരിക്കാൻ ശ്രദ്ധിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.