ETV Bharat / bharat

മൂന്ന് സംസ്ഥാനങ്ങളില്‍ നടക്കുന്ന കിസാന്‍ മഹാപഞ്ചായത്തുകളില്‍ രാകേഷ് ടികായത് പങ്കെടുക്കും - delhi protest

ഫെബ്രുവരി 14 മുതല്‍ ഹരിയാന, മഹാരാഷ്‌ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഏഴ് കിസാന്‍ മഹാപഞ്ചായത്തുകളിലാണ് കര്‍ഷക സംഘടന നേതാവ് രാകേഷ് ടികായത് പങ്കെടുക്കുന്നത്.

mahapanchayats  Kisan mahapanchayat  Rakesh Tikait will join 7 'mahapanchayats'  farmers protest  കിസാന്‍ മഹാപഞ്ചായത്തുകളില്‍ രാകേഷ് ടികായത് പങ്കെടുക്കും  രാകേഷ് ടികായത്  ഭാരതീയ കിസാന്‍ യൂണിയന്‍  കര്‍ഷക പ്രതിഷേധം  ഗാസിയാബാദ്  delhi protest  farmers protest
മൂന്ന് സംസ്ഥാനങ്ങളില്‍ നടക്കുന്ന കിസാന്‍ മഹാപഞ്ചായത്തുകളില്‍ രാകേഷ് ടികായത് പങ്കെടുക്കും
author img

By

Published : Feb 12, 2021, 5:50 PM IST

ലക്‌നൗ: മൂന്ന് സംസ്ഥാനങ്ങളില്‍ നടക്കുന്ന കിസാന്‍ മഹാപഞ്ചായത്തുകളില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പങ്കെടുക്കും. ഫെബ്രുവരി 14 മുതല്‍ ഹരിയാന, മഹാരാഷ്‌ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഏഴ് കര്‍ഷക യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുക്കുക. കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണ തേടിയാണ് അദ്ദേഹം പങ്കെടുക്കാനെത്തുന്നത്. സംയുക്ത കിസാൻ മോര്‍ച്ചയുടെ ഭാഗമായ പരിപാടി ഫെബ്രുവരി 23നാണ് സമാപിക്കുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ മാധ്യമ വിഭാഗം ചുമതല നിര്‍വഹിക്കുന്ന ദര്‍മേന്ത്ര മാലിക് പറഞ്ഞു.

ഹരിയാനയിലെ കര്‍ണാല്‍, റോഹ്‌തഗ്, സിര്‍സ, ഹിസാര്‍ ജില്ലകളിലും മഹാരാഷ്‌ട്രയിലെ അകോല, രാജസ്ഥാനിലെ സികാര്‍ എന്നിവിടങ്ങളിലാണ് കിസാന്‍ മഹാപഞ്ചായത്ത് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ പ്രതിഷേധത്തിന് തുടക്കമിട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.