ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് 2020-21 കാലയളവിലായി തിഹാർ സെൻട്രൽ ജയിലുകളിൽ നിന്ന് പരോളിൽ വിട്ടയച്ച തടവുകാരിൽ പലരും ഒളിവിലെന്ന് ജയിൽ അഡ്‌മിനിസ്‌ട്രേഷൻ. ജയിലിനുള്ളിൽ വൻ തോതിൽ കൊവിഡ് വ്യാപനം അധികരിച്ചതിനെ തുടർന്ന് ഏതാണ്ട് ആറായിരത്തിലധികം തടവുകാരെ പരോളിൽ വിട്ടയച്ചിരുന്നു. ഇവരിൽ 2,400ഓളം പേക ഇപ്പോഴും ഒളിവിലാണെന്നാണ് കണ്ടെത്തൽ.
ഒളിവിലുള്ളവരുടെ പട്ടിക ഡൽഹി പൊലീസുമായി പങ്കുവച്ച തിഹാർ ജയിൽ അഡ്‌മിനിസ്‌ട്രേഷൻ, അവരെ പിടികൂടാനുള്ള സഹായം തേടിയതായും അറിയിച്ചു. ഒളിവിൽ കഴിയുന്ന തടവുകാരെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഡൽഹി പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കൊവിഡ് രണ്ടാം തരംഗത്തോടെ മോചിപ്പിച്ച 5,000ത്തിലധികം തടവുകാരെ ഇതുവരെ തിരികെയെത്താൻ ആവശ്യപ്പെട്ടിട്ടില്ല.
2020-21 വർഷങ്ങളിലായി കൊവിഡ് തരംഗത്തെ തുടർന്ന് 521 തടവുകാർക്കും 534 ജയിൽ ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. തിഹാർ സെൻട്രൽ ജയിലിലെ 10 തടവുകാർ കൊവിഡ് ബാധിതരായി മരിക്കുകയും ചെയ്‌തു. മരിച്ചവരിൽ, തടവിൽ കഴിയുകയായിരുന്ന ആർജെഡി നേതാവ് മുഹമ്മദ് ഷഹാബുദ്ദീനും ഉൾപ്പെടുന്നു. അധോലോക നായകൻ ഛോട്ടാ രാജനും കൊവിഡ് ബാധിച്ചിരുന്നുവെങ്കിലും ഇയാൾ സുഖം പ്രാപിച്ചതായി അധികൃതർ അറിയിച്ചിരുന്നു.
ALSO READ:കർണാടകയില്‍ സ്വകാര്യ ബസ് മറിഞ്ഞ് എട്ടുപേർ മരിച്ചു; 25ലധികം പേർക്ക് പരിക്ക്