ETV Bharat / bharat

ഇന്ത്യയില്‍ നാല് ദിനം കൊണ്ട് 150 കോടി; ടൈഗര്‍ 3 ബോക്‌സ്‌ ഓഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് - Tiger 3 Box Office Collection

Tiger 3 box office collection തരംഗം തീര്‍ത്ത് സല്‍മാന്‍റെ ടൈഗര്‍ 3; 200 കോടി ക്ലബിലേക്ക് വിജയ യാത്ര ഇന്ത്യയില്‍ നാല് ദിനം കൊണ്ട് 150 കോടി; ടൈഗര്‍ 3 ബോക്‌സ്‌ ഓഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

Tiger 3 box office collection  Salman Khan  katrina kaif  tiger 3 collection  Tiger 3 box office collection day 4  ടൈഗര്‍ 3 ബോക്‌സ്‌ ഓഫീസ് കലക്ഷന്‍  Salman Khan Katrina Kaif film  ടൈഗര്‍ 3 ബോക്‌സ്‌ കലക്ഷന്‍  Salman Khan s Diwali release  Tiger 3 Total Collection  Tiger 3 Opening day collection  Tiger 3 Box Office Collection  Tiger 3 budget
Tiger 3 box office collection day 4
author img

By ETV Bharat Kerala Team

Published : Nov 16, 2023, 4:51 PM IST

ൽമാൻ ഖാന്‍റെ ദീപാവലി റിലീസായി (Salman Khan s Diwali release) എത്തിയ 'ടൈഗർ 3' (Tiger 3) ബോക്‌സ് ഓഫീസിൽ മികച്ച രീതിയില്‍ മുന്നേറുകയാണ്. മികച്ച ഓപ്പണിംഗോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോള്‍ 200 കോടി ക്ലബ്ബിലേയ്‌ക്ക് അടുക്കുകയാണ് (Tiger 3 close to 200 crores). റിലീസ് ചെയ്‌ത് നാല് ദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 169 കോടി രൂപയാണ് (Tiger 3 Total Collection).

അതേസമയം പ്രദര്‍ശനത്തിന്‍റെ നാലാം ദിനത്തില്‍ (നവംബർ 15ന്) 22 കോടി രൂപ നേടിയ ചിത്രം ബോക്‌സ്‌ ഓഫീസ് കലക്ഷനില്‍ 25 ശതമാനം കുറവ് രേഖപ്പെടുത്തി (Tiger 3 Box Office Collection). നാലാം ദിനത്തില്‍ തിയേറ്ററുകളില്‍ 18.78 ശതമാനം ഒക്യുപെൻസിയാണ് ചിത്രം രേഖപ്പെടുത്തിയത്. ആദ്യ ദിനത്തില്‍ എല്ലാ ഭാഷകളിലുമായി 44.50 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും ചിത്രം നേടിയത് (Tiger 3 Opening day collection).

രണ്ടാം ദിനത്തില്‍ 58 കോടി രൂപയാണ് ചിത്രം കലക്‌ട് ചെയ്‌തത്. ആദ്യ രണ്ട് ദിനങ്ങളിലായി ആകെ 103.50 കോടി രൂപയാണ് 'ടൈഗര്‍ 3' കലക്‌ട് ചെയ്‌തത്. ഇതോടെ 100 കോടി നേടുന്ന സൽമാന്‍ ഖാന്‍റെ 17-ാമത്തെ ചിത്രമായി 'ടൈഗർ 3'.

Also Read: ഇന്ത്യയില്‍ രണ്ട് ദിനം കൊണ്ട് 100 കോടി; സല്‍മാന്‍ ഖാന്‍റെ 17-ാമത് റെക്കോഡ് ചിത്രമായി ടൈഗര്‍ 3

വർഷം മുഴുവനും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം റിലീസായപ്പോൾ മികച്ച അഭിപ്രായമാണ് ലഭിച്ചത്. സൽമാൻ ഖാന്‍ അവിനാഷ് ആയും കത്രീന കൈഫ് സോയ ആയുമാണ് ചിത്രത്തില്‍ വേഷമിട്ടത്. 'ടൈഗര്‍ 3'യില്‍ ഷാരൂഖ് ഖാനും (Cameo appearance by Shah Rukh Khan in Tiger 3) ഹൃത്വിക് റോഷനും അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു (Cameo appearance by Hrithik Roshan in Tiger 3).

മനീഷ് ശർമ സംവിധാനം ചെയ്‌ത് ആദിത്യ ചോപ്ര നിർമിച്ച ടൈഗർ 3, ടൈഗർ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ഭാഗമാണ്. പ്രീതം ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത്. തനൂജ് ടിക്കു പശ്ചാത്തല സംഗീതവും ഒരുക്കി.

300 കോടി ബജറ്റിലാണ് 'ടൈഗര്‍ 3' ഒരുക്കിയത് (Tiger 3 budget). യാഷ് രാജ് ഫിലിംസിന്‍റെ ഏറ്റവും ചെലവേറിയ പ്രോജക്‌ട് കൂടിയാണ് 'ടൈഗര്‍ 3' (Most expensive project by Yash Raj Films). യാഷ് രാജ് ഫിലിംസിന്‍റെ സ്‌പൈ യൂണിവേഴ്‌സിലെ അഞ്ചാമത്തെ ഇന്‍സ്‌റ്റാള്‍മെന്‍റാണ് 'ടൈഗര്‍ 3'. 'ഏക് താ ടൈഗർ', 'ടൈഗർ സിന്ദാ ഹേ', 'വാര്‍', 'പഠാൻ' എന്നിവയാണ് യാഷ് രാജ് ഫിലിംസിന്‍റെ സ്‌പൈ യൂണിവേഴ്‌സിലെ മറ്റ് ചിത്രങ്ങള്‍.

Also Read: 'ഇത് അപകടകരമാണ്' ; തിയേറ്ററില്‍ പടക്കം പൊട്ടിച്ചതില്‍ പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.