ETV Bharat / bharat

Tibetan MP's Visit : 'ചൈനയുടെ ഔദ്യോഗിക ഭൂപടം തികച്ചും തെറ്റാണ്' ; ഇന്ത്യ സന്ദര്‍ശിച്ച് ടിബറ്റന്‍ എംപിമാര്‍ - ടിബറ്റന്‍ എംപിമാര്‍

China's New Map : ചൈനയുടെ ഔദ്യോഗിക ഭൂപടത്തിനെതിരെ കടുത്ത പ്രതിഷേധം അറിയിച്ച് ടിബറ്റന്‍ എംപിമാര്‍

Tibetan MPs visit India  South Asian unity to counter China  ഇന്ത്യ സന്ദര്‍ശിച്ച് ടിബറ്റന്‍ എംപിമാര്‍  ചൈനയുടെ ഔദ്യോഗിക ഭൂപടം തികച്ചും തെറ്റാണ്  ടിബറ്റന്‍ എംപിമാര്‍  ലഫ്‌റ്റന്‍റ് ജനറല്‍ രാകേഷ്‌ ശര്‍മ്മ
Chinees standard map
author img

By ETV Bharat Kerala Team

Published : Aug 30, 2023, 9:35 AM IST

ന്യൂഡല്‍ഹി : ടിബറ്റിലെ സ്ഥിതിഗതികളെ കുറിച്ച് ബോധവത്‌കരണ ശ്രമങ്ങളുമായി ഇന്ത്യ സന്ദര്‍ശിച്ച് അവിടുന്നുള്ള എംപിമാര്‍ (Tibetan MPs Indiavisit ). കഴിഞ്ഞ ദിവസമാണ് ടിബറ്റില്‍ നിന്നുള്ള 11 എംപിമാര്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയത്. ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ അവകാശവാദം ഉന്നയിച്ച് ഔദ്യോഗിക ഭൂപടം (Chinees standard map) പുറത്തിറക്കിയതിനെ തുടര്‍ന്നാണ് ടിബറ്റന്‍ എംപിമാര്‍ ഇന്ത്യാപര്യടനം നടത്താന്‍ തീരുമാനിച്ചത്.

ചൈനയെക്കുറിച്ച് ഇന്ത്യയെ ധരിപ്പിക്കുക എന്ന ലക്ഷ്യം കൂടി പര്യടനത്തിനുണ്ട്. ജമ്മു കശ്‌മീരില്‍ ലഫ്‌റ്റനന്‍റ് ജനറല്‍ രാകേഷ്‌ ശര്‍മ്മയുമായി (Lt Gen Rakesh Sharma) എംപിമാര്‍ കൂടിക്കാഴ്‌ച നടത്തി. ചൈനയുടെ സ്റ്റാന്‍ഡേഡ് മാപ്പ് തികച്ചും തെറ്റാണെന്ന് എംപിമാര്‍ ആരോപിച്ചു. ചൈന മറ്റുള്ളവരുടെ മേഖലകള്‍ പിടിച്ചെടുത്ത് സ്വയം വിപുലീകരിക്കുന്ന രാജ്യമാണ്. അതിന് ഉദാഹരണമാണ് ടിബറ്റ് എന്ന് എംപിമാര്‍ കുറ്റപ്പെടുത്തി.

1950ല്‍ ചൈന ഒരു സ്വതന്ത്ര രാജ്യമായി. അതിന് ശേഷം അവര്‍ വിവിധയിടങ്ങള്‍ പിടിച്ചെടുക്കാന്‍ ആരംഭിച്ചുവെന്ന് ലഫ്. ജനറല്‍ രാകേഷ്‌ ശര്‍മ്മ പറഞ്ഞു. അക്‌സായി ചിൻ, അരുണാചൽ പ്രദേശ് എന്നിവിടങ്ങള്‍ മക്‌മോഹണ്‍ ലൈന്‍ ( McMahon line) ഇന്ത്യക്ക് നല്‍കിയതാണെന്ന് ചരിത്ര രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. ടിബറ്റില്‍ വന്നിരിക്കാന്‍ ചൈന ആഗ്രഹിക്കുന്നുണ്ട്. സ്റ്റാന്‍ഡേഡ് മാപ്പ് വിഷയത്തില്‍ ഇന്ത്യ ചൈനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ജനറല്‍ രാകേഷ്‌ ശര്‍മ്മ പറഞ്ഞു.

'ചൈനയെ വിശ്വസിക്കാനാകില്ല' : അയല്‍രാജ്യത്തിന്‍റെ വിപുലീകരണ അജണ്ടയെ കുറിച്ച് ഇന്ത്യന്‍ ഭരണാധികാരികള്‍ ജാഗ്രത പാലിക്കണമെന്ന് എംപിമാര്‍ അറിയിച്ചു. ചൈന പുറത്തിറക്കിയ പുതിയ ഭൂപടത്തില്‍ അരുണാചല്‍ പ്രദേശ്, അക്‌സായി ചിന്‍ എന്നിവയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ സംഭവത്തെ ടിബറ്റന്‍ പാര്‍ലമെന്‍റ് അംഗം ദവാ സെറിങ്ങും അപലപിച്ചു. 'ചൈനയെ ഒരിക്കലും വിശ്വസിക്കാനാകില്ല. നിങ്ങളുമായി സൗഹൃദം സ്ഥാപിക്കണമെന്ന് എപ്പോഴും പറയാറുണ്ട്. എന്നാല്‍ ചൈനയുടെ ഈ വാക്കുകള്‍ക്ക് പിന്നില്‍ വലിയ ചതിയൊളിപ്പിച്ചിട്ടുണ്ടെന്നും 'സെറിങ് മാധ്യമങ്ങളോട് പറഞ്ഞു.'ചൈനീസ് വിപുലീകരണ നയത്തിനെതിരെ ദക്ഷിണേന്ത്യന്‍ രാജ്യങ്ങളെല്ലാം നിലകൊള്ളണമെന്നും അതില്‍ അപലപിക്കേണ്ടതുണ്ടെന്നും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിനെ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ലെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയുടെ നടപടി പ്രകോപനപരമാണെന്ന് എംപി യെഷി ഡോള്‍മ പറഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യയെ പ്രകോപിപ്പിക്കാനാണ് ചൈനീസ് നീക്കമെന്നും ഡോള്‍മ വ്യക്തമാക്കി. ചൈന 1957ല്‍ ടിബറ്റില്‍ അധിനിവേശം നടത്തി. ഇപ്പോള്‍ അയല്‍രാജ്യമായ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചുകടക്കാന്‍ ശ്രമിക്കുകയാണെന്നും യെഷി ഡോള്‍മ പറഞ്ഞു.

അതേസമയം ചൈനയ്ക്ക്‌ ഇന്ത്യയുടെ ഭൂപ്രദേശം അവകാശപ്പെടാന്‍ യാതൊരു അര്‍ഹതയുമില്ലെന്നും ചൈനയുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികള്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയേയുള്ളൂവെന്നും വിദേശകാര്യ മന്ത്രാലയം (Ministry of External Affairs) അറിയിച്ചു. ഇന്ത്യന്‍ പ്രദേശത്ത് അവകാശവാദമുന്നയിക്കുന്ന ചൈനയുടെ സ്റ്റാന്‍ഡേഡ് മാപ്പിനെതിരെ നയതന്ത്ര ചാനലുകള്‍ വഴി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എംഇഎ (Ministry of External Affairs) ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്‌ചി (MEA Official Spokesperson Arindam Bagchi about Chinees standard map) വ്യക്തമാക്കി.

ഓഗസ്റ്റ് 29ന് ബീജിങ് പുറത്തിറക്കിയ ഭൂപടത്തില്‍ ദക്ഷിണ ടിബറ്റെന്ന് ചൈന അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശും അക്‌സായ്‌ ചിന്നും 1962ലെ യുദ്ധത്തില്‍ തങ്ങള്‍ കൈവശപ്പെടുത്തിയതായി ചൈന കാണിക്കുന്നു. ദക്ഷിണ ചൈന കടലിന് മേലും ചൈന അവകാശവാദമുന്നയിക്കുന്നുണ്ട്. വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെ എന്നീ രാജ്യങ്ങള്‍ക്കെല്ലാം ദക്ഷിണ ചൈന കടലിന് മേല്‍ അവകാശമുണ്ട്. ഇതാദ്യമായല്ല ചൈനയുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികള്‍. കഴിഞ്ഞ ഏപ്രിലില്‍ 11 ഇന്ത്യന്‍ സ്ഥലങ്ങളുടെ പേര് ചൈന ഏകപക്ഷീയമായി പുനര്‍നാമകരണം ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.